17 September Wednesday
ജില്ലാ ആശുപത്രിയിൽ ഓക്സിജന്‍ ടാങ്ക് പ്രവർത്തനം തുടങ്ങി

ഉറപ്പാണ്‌, ജീവവായു

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

കണ്ണൂർ ജില്ലാ ആശുപത്രിയിലെ ലിക്വിഡ്‌ മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ്‌ മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ

കോവിഡ് രോഗികൾക്ക് ഉൾപ്പെടെ ഓക്‌സിജൻ ലഭ്യമാക്കുന്നതിന്‌ ജില്ലാ ആശുപത്രിയിൽ സജ്ജമാക്കിയ ഓക്സിജൻ ടാങ്ക് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. 6000 ലിറ്റർ സംഭരണശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ടാങ്കാണിത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്‌സിജൻ കിട്ടാതെ ആളുകൾ മരിക്കുന്ന സന്ദർഭത്തിലാണ് കേരളത്തിൽ പ്ലാന്റുകൾ തുറക്കാനുള്ള പ്രവർത്തനം തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികൾക്ക്‌ ഓക്‌സിജൻ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശക്തമായ ഇടപെടലാണ്‌ ജീവവായു ലഭിക്കാതെ ആളുകൾ മരിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ സഹായിച്ചതെന്നും മന്ത്രി പറഞ്ഞു. 
 രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ,  കലക്ടർ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷരായ  കെ കെ രത്‌നകുമാരി, യു പി ശോഭ, വി കെ സുരേഷ് ബാബു, ഡിഎംഒ കെ നാരായണ നായ്‌ക്, ഡിപിഎം പി കെ അനിൽകുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട്  വി കെ രാജീവ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, തോമസ്‌ വക്കത്താനം എന്നിവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top