24 April Wednesday

മദ്യാസക്തിയുടെ ചങ്ങല പൊട്ടിക്കാൻ ഐആർപിസി ലഹരിമുക്തകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
കണ്ണൂർ
കോവിഡ്  പശ്ചാത്തലത്തിൽ മദ്യശാലകൾ അടച്ചിട്ടതിനാൽ  സ്ഥിരം മദ്യപർക്കുണ്ടാകുന്ന  പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഐആർപിസി  ലഹരിമുക്തകേന്ദ്രത്തിൽ സൗകര്യം ഒരുക്കി. മൂന്ന്‌ ദിവസങ്ങൾക്കുള്ളിൽ നിരവധി പേർ  ഡി അഡിക്ഷൻ സെന്ററുമായി ബന്ധപ്പെട്ടു.  
 മദ്യത്തിനടിപ്പെട്ട 21 പേരെ  ജില്ലാ ആശുപത്രി, എ കെ ജി ആശുപത്രി,  പയ്യന്നൂർ താലൂക്ക്  ആശുപത്രി എന്നിവിടങ്ങളിൽ  പ്രവേശിപ്പിച്ച്‌ ചികിത്സ നടത്തുന്നുണ്ട്‌. ബാക്കിയുള്ളവർക്ക് കൗൺസലിങ്ങും പ്രാഥമിക ചികിത്സയും നൽകുന്നു. 
എക്സൈസ് വകുപ്പ് അധികൃതർ എല്ലാ ദിവസവും ഐആർപിസി ഡി അഡിക്ഷൻ സെന്ററുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്. ഐആർപിസി ഹെൽപ്‌ ഡെസ്‌കുമായി ബന്ധപ്പെടുന്നവരെ വളണ്ടിയർമാർ  ആംബുലൻസിലാണ്‌ ആശുപത്രിയിൽ എത്തിക്കുന്നത്. ചികിത്സയിലുള്ളവർക്ക് കണ്ണൂർ സിറ്റി മേഖലയിലെ പ്രവർത്തകരാണ്  ഭക്ഷണം എത്തിക്കുന്നത്. ഹെൽപ്‌ലൈൻ –- നമ്പർ: 0497 2729488.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top