25 April Thursday

അവശ്യസാധനങ്ങൾക്ക്‌ പഞ്ഞമില്ല; മത്സ്യത്തിന്‌ പൊള്ളും വില

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

കണ്ണൂർ

ജനങ്ങൾ  ഭയപ്പെട്ടപോലെ കൊറോണക്കാലത്ത്‌  കമ്പോളത്തിൽ അവശ്യസാധനങ്ങൾക്ക്‌ ക്ഷാമമോ, വിലക്കയറ്റമോ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല.  പച്ചക്കറിയും  പലവ്യഞ്ജനങ്ങളും ഇഷ്ടംപോലെ ലഭിക്കുന്നുണ്ട്‌. വില വർധിപ്പിക്കുന്നതിനും  പൂഴ്‌ത്തിവയ്‌പിനുമെതിരെ സർക്കാർ കർശന നടപടിയുമായി മുന്നിട്ടിറങ്ങിയതാണ്‌ ജനങ്ങൾക്ക്‌ ആശ്വാസമായത്‌. കർണാടക ചെക്ക്‌ പോസ്‌റ്റുകൾ അടച്ചിട്ടും അവശ്യസാധനങ്ങളുടെ വരവ്‌ കുറിഞ്ഞിട്ടില്ല. മുത്തങ്ങ ചെക്ക്‌പോസ്‌റ്റ്‌ വഴിയാണ്‌ മിക്ക സാധനങ്ങളുമെത്തുന്നത്‌.  അതിർത്തി ചെക്ക്‌  പോസ്‌റ്റുകളൊക്കെ അടച്ചപ്പോഴും  കർണാടകം  മുത്തങ്ങയിലൂടെ  അവശ്യസാധനങ്ങളുമായി വരുന്ന വണ്ടികൾ നിയന്ത്രണവിധേയമായി കടത്തിവിടുന്നുണ്ട്‌. 
ബുധനാഴ്‌ചമുതൽ സർക്കാർ സൗജന്യറേഷനും തുടർന്ന്‌    പലവ്യഞ്ജന കിറ്റും  വിതരണംചെയ്യുന്നതോടെ പൊതുവിപണിയിലെ തിരക്ക്‌ കുറയും. പച്ചക്കറിക്കും മത്സ്യത്തിനും ഇറച്ചിക്കും മാത്രമേ മാർക്കറ്റിനെ ആശ്രയിക്കേണ്ടതുള്ളൂ. പച്ചക്കറി വിലയിൽ കാര്യമായി മാറ്റമില്ലെങ്കിലും മത്സ്യത്തിന്റെയും ഇറച്ചിയുടെയും വില  ഉയർന്നിട്ടുണ്ട്‌. മീൻപിടിത്തത്തിന്‌ വിലക്കില്ലെങ്കിലും മിക്കവരും കടലിൽ ഇറങ്ങാറില്ല. മിക്കയിടത്തും  മത്സ്യവും ഉണക്ക മത്സവും കിട്ടാനില്ല. ചൊവാഴ്‌ച അയക്കൂറയ്‌ക്ക്‌ കിലോവിന്‌ 800 രൂപയ്‌ക്ക്‌ മുകളിലാണ്‌  വില. അയലക്ക്‌ അഞ്ഞൂറും. മത്തി എവിടെയുമില്ല. ഉണക്ക മത്സ്യവും പലയിടങ്ങളിലും സ്റ്റോക്കില്ല. ഉണക്കച്ചെമ്മീന്‌ കിലോയ്ക്ക് ആയിരം രൂപയാണ് വില. ഉണക്ക തിരണ്ടിക്ക് 800 രൂപയ്‌ക്ക്‌ മുകളിലും. കോഴിക്ക് ഇപ്പോഴും കിലോയ്ക്ക് 85 മുതൽ 100 രൂപവരെയാണ് വില. നാട്ടിൻപുറങ്ങളിലെ ഫാമുകളിലെ കച്ചവടക്കാരുടെ  കോഴിയാണ്‌ വിറ്റുപോകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top