19 April Friday

മോദി രാജ്യത്തെ നയിക്കുന്നത്‌ 
ഇരുണ്ടകാലത്തേക്ക്‌: എ എ റഹിം

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

ജില്ലാ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ എ എ റഹിം എംപി വിഷയം അവതരിപ്പിക്കുന്നു

ചെറുതോണി
പശുവിനെ കെട്ടിപ്പിടിച്ച് പ്രണയദിനം ആഘോഷിക്കാൻ പറഞ്ഞവർ പാർലമെന്റിൽ ചെങ്കോൽ പിടിച്ചാൽ അത്ഭുതപ്പെടേണ്ടെന്ന് എ എ റഹീം എംപി. ഇടുക്കി മഹോത്സവുമായി ബന്ധപ്പെട്ട് നടന്ന" മാധ്യമങ്ങളുടെ രാഷ്ട്രീയം’ സിമ്പോസിയത്തിൽ വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സമൂഹത്തിൽ നിന്ന് നാം കെട്ടുകെട്ടിച്ച ഇരുണ്ട ഭൂതകാലത്തെ പ്രണയിക്കുന്നവരാണ് മോദിയും കൂട്ടരും. സംഘപരിവാർ സ്ഥാപിക്കാൻ ശ്രമിക്കുന്ന പഴഞ്ചൻ ആശയത്തെ ജനങ്ങളിലേക്ക് എത്തിക്കാൻ ഉപയോഗിക്കുന്നത് അത്യാധുനിക സങ്കേതങ്ങളെയാണ്. നവമാധ്യമങ്ങളുടെ നിയന്ത്രണം കുത്തക ശക്തികളാണ്. ഇന്ത്യൻ ഭരണഘടന ഉള്ളതുകൊണ്ടാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കുന്നവരും മനുവാദത്തിന്റെ വഴിയെ മുട്ടിലിഴയുന്നവർ എന്നിങ്ങനെ രണ്ട് വിഭാഗമേയുള്ളു. ഇതിൽ ആരുടെ പക്ഷത്താണ് ഇന്ത്യൻ മാധ്യമങ്ങൾ എന്ന് വ്യക്തമാക്കണമെന്ന്‌ അദേഹം പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top