15 September Monday
ക്രൈം ബ്രാഞ്ച് എസ്‌പിയുൾപ്പെടെ 27 പേർ ഇന്ന് വിരമിക്കും

പൊലീസ്‌ സംഘടനകളുടെ 
സംയുക്ത യാത്രയയപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

പൊലീസ് സംഘടനകൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ സെൽഫിയെടുക്കുന്ന അഡീഷണൽ എസ്‌പി ഡി എസ് സുനീഷ് ബാബു. ക്രൈംബ്രാഞ്ച് എസ് പി കെ എം ജിജിമോൻ, ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ് എന്നിവർ സമീപം

 
തൊടുപുഴ
ക്രൈം ബ്രാഞ്ച് എസ്‌പിയും അ ഡീഷണൽ എസ്പിയും ഉൾപ്പെടെ പൊലീസ്‌സേനയിൽനിന്ന്‌ വ്യാഴാഴ്‌ച വിരമിക്കുന്നത് 27 പേർ. ക്രൈം ബ്രാഞ്ച് എസ്പി  കെ എം ജിജിമോൻ, അഡീഷണൽ എസ് പി ഡി എസ് സുനീഷ് ബാബു എന്നിവരും 25 സബ് ഇൻസ്പെക്ടർമാരുമാണ് വിരമിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസിന്റെ ബാച്ചിൽ സബ് ഇൻസ്പെക്ടറായി സർവീസിൽ പ്രവേശിച്ചയാളാണ് കെ എം ജിജിമോൻ. നോൺ ഐപിഎസ് വിഭാഗത്തിൽ എസ് പിയായി പ്രമോഷൻ ലഭിച്ച കെ എം ജിജിമോൻ ജില്ലാ ക്രൈംബ്രാഞ്ച് മേധാവിയായാണ് വിരമിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ജില്ലാ അഡീഷണൽ എസ്പി ഡി എസ് സുനീഷ് ബാബു. ഇവർക്ക്‌ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ,  പൊലീസ് അസോസിയേഷൻ, ജില്ലാ പൊലീസ് സഹകരണ സംഘം എന്നിവയുടെ നേതൃത്വത്തിൽ യാത്രയയപ്പ്‌ നൽകി. 
    ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പൊലീസ് അസോസിയേഷൻ ജില്ലാസെക്രട്ടറി ഇ ജി മനോജ് കുമാർ അധ്യക്ഷനായി. വിരമിച്ചവർക്ക് പ്രശസ്തിപത്രവും ഉപഹാരവും ജില്ലാ പൊലീസ് മേധാവി വിതരണം ചെയ്തു. ഡിസിആർബി ഡിവൈഎസ് പി കെ ആർ ബിജു മുഖ്യപ്രഭാഷണം നടത്തി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ എസ് ഔസേപ്പ്, ജില്ലാ പ്രസിഡന്റ്‌ വിസി വിഷ്ണുകുമാർ, സെക്രട്ടറി കെ എം അബ്ദുൽ കനി, എച്ച് സനൽകുമാർ, ടി എം ബിനോയ്, സനൽ ചക്രപാണി, ആർ ബൈജു, പി എം ബിജു എന്നിവർ  സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top