26 April Friday

അതിഥി തൊഴിലാളികൾക്കായി കോൾ സെന്റർ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

 ഇടുക്കി

ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രശ്നങ്ങൾ അറിയിക്കാനും പരാതി പരിഹരിക്കാനുമായി കോൾ സെന്റർ പ്രവർത്തനസജ്ജമായി. സംസ്ഥാനതലത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് ലേബർ കമീഷണറേറ്റിലും ജില്ലാ ലേബർ ഓഫീസുകളിലുമാണ് കോൾ സെന്റർ. തമിഴ്, ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ ഭാഷകളിൽ മറുപടി നൽകാൻ ജീവനക്കാരെ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഹെൽപ് ഡെസ്‌ക്കുകളിൽ രണ്ടു ഭാഷാ വിദഗ്ധരടങ്ങുന്ന ടീം 24 മണിക്കൂറും സേവനത്തിനായി ഉണ്ടാകും. ലേബർ കമീഷണറേറ്റിലെ കോൾ സെന്ററിലും 24 മണിക്കൂറും ആശയ വിനിമയത്തിനും പ്രശ്നപരിഹാരം ഉറപ്പാക്കുന്നതിനും സംവിധാനമായി. ലേബർ കമീഷണറേറ്റും 14 ജില്ലാ ലേബർ ഓഫീസും അസിസ്റ്റന്റ് ലേബർ ഓഫീസർമാരുമുൾപ്പെടെ 24 മണിക്കൂറും പ്രവർത്തിക്കും. ഇവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിധത്തിൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനതല കോൾസെന്റർ നമ്പർ(ടോൾ ഫ്രീ -155214, 1800 425 55214).ഹിന്ദി, ഒറിയ, ബംഗാളി, അസാമീസ് ഭാഷകളിൽ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്ക് അവബോധം നൽകുന്നതിനായി ഓഡിയോ തയ്യാറാക്കി വാട്സാപ്പ് മുതലായ സമൂഹ‌മാധ്യമങ്ങൾ വഴി നൽകിയിട്ടുണ്ട്. 
ഭക്ഷണം ഉൾപ്പെടെ കിട്ടുന്നില്ലെന്ന പരാതിയിൽ ലേബർ കമീഷണറുടെ നിർദേശപ്രകാരം ജില്ലാ ലേബർ ഓഫീസർമാരും അസിസ്റ്റന്റ്‌ ലേബർ ഓഫീസർമാരും ജില്ലാ ഭരണത്തിന്റെ സഹകരണം ഉറപ്പാക്കി പ്രശ്ന പരിഹാരത്തിനും നടപടി സ്വീകരിക്കുന്നു.ലേബർ കമീഷണറേറ്റിൽ അഡീഷണൽ ലേബർ കമീഷണർ(എൻഫോഴ്സമെന്റ്), ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ്, ഡെപ്യൂട്ടി ലേബർ കമീഷണർ(തിരുവനന്തപുരം) എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനതല കോ ഓർഡിനേഷൻ ടീം പ്രവർത്തിക്കുന്നു. ജില്ലകളിൽ ജില്ലാ ലേബർ ഓഫീസർമാരെ നോഡൽ ഓഫീസർമാരായി നിശ്ചയിച്ചിട്ടുണ്ട്. ഇവർ ലേബർ കമീഷണറുടെയും കലക്ടർമാരുടെയും നിർദേശാനുസരണം പ്രവർത്തനങ്ങൾ നടത്തുന്നു.
ജില്ലാതല ഹെൽപ്പ് ലൈൻ നമ്പർ: ഇടുക്കി ജില്ലാ ലേബർ ഓഫീസർ–- 0486-2 222363, 8547655262.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top