26 April Friday

അതിർത്തി മേഖലയിൽ ജില്ലാ പൊലീസ് മേധാവി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

 

 
 മറയൂർ
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അടഞ്ഞുകിടക്കുന്ന അതിർത്തി മേഖല ജില്ലാ പൊലീസ് മേധാവി പി കെ മധു സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ ആറോടെ മറയൂരിലെത്തിയ അദ്ദേഹം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ചിന്നാറിൽ സുരക്ഷ സംവിധാനങ്ങൾ വിലയിരുത്തി. മറയൂർ, കാന്തല്ലൂർ പഞ്ചായത്തിലെ സ്ഥിതിഗതികളും ചോദിച്ചറിഞ്ഞു. ജനങ്ങൾ റോഡിലിറങ്ങി നടക്കാതിരിക്കുക, കൂട്ടം കൂടാതിരിക്കുക, അത്യാവശ്യ സേവനങ്ങൾക്കുള്ള കടകൾ മാത്രം തുറക്കുക, അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ നൽകി. 
അതേസമയം, പ്രദേശത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്‌. അതിർത്തി ചെക്‌പോസ്റ്റുകളിൽ പരിശോധന ശക്തിപ്പെടുത്തി. തമിഴ്നാട്ടിൽനിന്ന്‌ അത്യാവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മറയൂർ സിഐ ജി സുനിൽ, എസ്ഐ ജി അജയകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top