20 April Saturday

ഏലപ്പാറ ടൗണും പരിസരവും അണുവിമുക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
ഏലപ്പാറ
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏലപ്പാറ ടൗണും പരിസരവും അണുവിമുക്തമാക്കി ഏലപ്പാറ പഞ്ചായത്ത്. ഓരോ വാർഡിലും ശുചീകരണത്തിനായി മോണിറ്ററിങ്‌ കമ്മിറ്റിക്ക് രൂപം നൽകി. 
ശുചീകരണം ഉൾപ്പെടെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടപ്പാക്കി വരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേന്ദ്രൻ പറഞ്ഞു. ഏലപ്പാറയിലും വാഗമണ്ണിലും സമൂഹ അടുക്കള ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ, പൊതുപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. പ്രവർത്തകരുടെ എണ്ണം കൂടാതെയും മുൻകരുതൽ സ്വീകരിച്ചുമാണ് ശുചീകരണം നടത്തുന്നത്. ഏലപ്പാറ ടൗൺ അണുവിമുക്തമാക്കുകയും ചെയ്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top