19 April Friday

മറയൂർ ശർക്കര: ചരക്കുനീക്കം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

 മറയൂർ

കോവിഡ്- 19 ഭീതിയിൽ നിലച്ചിരുന്ന മറയൂർ ശർക്കരയുടെ ചരക്കുനീക്കം വീണ്ടും  ആരംഭിച്ചു. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതിയോടെ, അവശ്യ ഭക്ഷ്യവസ്-തു എന്ന നിലയ്‌ക്കാണിത്‌. അവശ്യസേവനമെന്ന നിലയിൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബേക്കറി ഉടമകളും ആയുർവേദ വൈദ്യൻമാരും ശർക്കര വാങ്ങാൻ ആരംഭിച്ചത്-. 
പരമ്പരാഗത രീതിയിൽ പ്രദേശത്തെ നിരവധി ആലപ്പുരകളിലാണ് ശർക്കര നിർമിക്കുന്നത്.- ലോക്ക്- ഡൗണിനെ തുടർന്ന് ഇവയുടെ എല്ലാം പ്രവർത്തനം നിലച്ചിരുന്നു. വിഷു, ഈസ്റ്റർ വിപണി മുന്നിൽകണ്ട്- ഒരാഴ്-ച മുൻപ്- വ്യാപാരികളും ശർക്കര ഉൽപാദക സംഘങ്ങളും വ്യാപകമായി ശർക്കര സംഭരിച്ചിരുന്നു. ഇവ വിറ്റഴിക്കാൻ കഴിയാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയായിരുന്നു. ഈ പ്രതിസന്ധിക്കാണ് ഇപ്പോൾ നേരിയ ആശ്വാസമായത്-. 
രണ്ടു ദിവസമായി പതിനഞ്ചോളം ലോഡ്- ശർക്കരയാണ് മധ്യകേരളത്തിലെ പ്രധാന വിപണികളിലേക്ക്-  കയറ്റിവിടാൻ സാധിച്ചത്-. തമിഴ്-നാട്ടിൽ നിന്ന്‌ ശർക്കര എത്താത്തതും മറയൂരിലെ ഉൽ-പ്പാദകർക്ക്- ആശ്വാസമായി-. ലോക്ക്- ഡൗണിന് മുൻപ്‌ മറയൂർ ശർക്കരയ്‌ക്ക്- വിലയിടിഞ്ഞിരുന്നു. 100 മുതൽ 120 രൂപ വരെ വില ലഭിച്ചിരുന്ന ഫിൽറ്റർ ഗ്രേഡ്- വൺ ശർക്കര- 75 രൂപയിലേക്കും 60 മുതൽ 90 രൂപവരെ ലഭിച്ചിരുന്ന സാധാരണ ശർക്കര 45 രൂപയിലേക്കും താണിരുന്നു.നിലവിൽ  ഒന്നാംതരം ശർക്കരയ്‌ക്ക്- 100 രൂപയും സാധാരണ മറയൂർ ശർക്കരയ്‌ക്ക്- 55‐60 രൂപയും ലഭിക്കുന്നുണ്ട്-. ഉൽ-പ്പാദനം ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിലും നിർമിച്ച ശർക്കര വിറ്റഴിക്കാൻ സാധിച്ചാൽ ആശ്വാസമാണെന്ന് കർഷകർ പറയുന്നു. വിലത്തകർച്ച കാരണം വിൽക്കാതെ  ഗോഡൗണുകളിൽ സംഭരിച്ചിരുന്ന ശർക്കര ഈ ലോക്ക്-ഡൗൺ സാഹചര്യത്തിൽ ശരാശരി വിലയ്‌ക്ക്- വിൽക്കാൻ കഴിയുന്നത്- കർഷകർക്കും വ്യാപാരികൾക്കും ആശ്വാസമാണെന്ന് മറയൂർ ഹിൽസ്- അഗ്രികൾച്ചർ ഡെവലപ്‌-മെന്റ്- സൊസൈറ്റി പ്രതിനിധികൾ പറഞ്ഞു. വാഹന ഗതാഗതം ഇല്ലാത്തതിനാൽ ചെറിയ അളവിൽ വാങ്ങിയവർക്ക്- എത്തിക്കാൻ സാധിക്കില്ല. കോട്ടയം, അങ്കമാലി, പെരുമ്പാവൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ മൊത്തവ്യാപാര കേന്ദ്രങ്ങളിലേക്കാണ് ഇപ്പോൾ ചരക്കുനീക്കം നടക്കുന്നത്-.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top