26 April Friday
ഡിവൈഎഫ്ഐ ​ഗാന്ധിസ്‍മൃതി

എന്നുമോര്‍ക്കണം, ​ഗാന്ധിയെ 
കൊന്നതാണ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
ഇടുക്കി
ആർഎസ്എസുകാർ കൊന്നുകളഞ്ഞ രാഷ്‍ട്രപിതാവ് മഹാത്മ ​ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഓർത്ത് യുവത. ജില്ലയിൽ വിവിധിടങ്ങളിൽ "രാഷ്ട്രപിതാവിനെ കൊന്നവർ രാജ്യത്തെ കൊല്ലുകയാണ് പ്രതിഷേധമുയർത്തുക" എന്ന ആഹ്വാനത്തോടെ ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധി സ്‍മൃതി സംഘടിപ്പിച്ചു. ഇടുക്കി ബ്ലോക്ക് കമ്മിറ്റി തങ്കമണിയിൽ ഗാന്ധിസ്‍മൃതി ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് സെക്രട്ടറി അരുൺ ദാസ്, ആൽബിൻ മാത്യു, റോബിൻ ജോസ്, നിതിൻ മോഹനൻ, അനൂപ് എന്നിവർ സംസാരിച്ചു.
അടിമാലി തോക്കുപാറയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി തേജസ് കെ ജോസ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോമോൻ ജോയ് അധ്യക്ഷനായി. പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്കുമാർ, ബ്ലോക്ക് സെക്രട്ടറി സി എസ് സുധീഷ്, മനു തോമസ് എന്നിവർ സംസാരിച്ചു. 
ഏലപ്പാറയിൽ മുൻ ജില്ലാ പ്രസിഡന്റ്‌ എം കെ മോഹനൻ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം അജിത വിൽസൺ അധ്യക്ഷയായി. ബ്ലോക്ക്‌ സെക്രട്ടറി ജ്യോതിസ് ചന്ദ്രൻ, പ്രസിഡന്റ്‌ കലേഷ്‍കുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ ആന്റപ്പൻ എൻ ജേക്കബ്, പി ടി തോമസ്, ഏരിയ സെക്രട്ടറി വി പി സുരേഷ്, അഫ്സൽ മുഹമ്മദ് വിജേഷ്, സരിത സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. 
ശാന്തൻപാറ പാറത്തോട്ടിൽ മുൻ ജില്ലാ സെക്രട്ടറി എൻ ആർ ജയൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ബി നിസാം അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റം​ഗം പി എസ് രഞ്ജിത്ത് കുമാർ, ബ്ലോക്ക്‌ സെക്രട്ടറി ജിബിഷ് വെള്ളക്കട, പ്രസിഡന്റ്‌ സിജു കെ പോൾ, സഞ്ജീവ് സഹദേവൻ, അഭിജിത്ത് സജി, ടി ആർ സഞ്ചൽ, അരുൺ അശോകൻ, തുടങ്ങിയവർ സംസാരിച്ചു.  
തൊടുപുഴ ഈസ്‌റ്റിൽ സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി ആർ പവിരാജ് അധ്യക്ഷനായി. സെക്രട്ടറി എം എസ് ശരത് സംസാരിച്ചു. 
തൊടുപുഴ വെസ്‌റ്റിൽ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ പ്രശോഭ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആൽബിൻ ബി ജോസ് അധ്യക്ഷനായി. സെക്രട്ടറി ടിജു തങ്കച്ചൻ, ട്രഷറർ കെ ടി പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
കരിമണ്ണൂർ ടൗണിൽ സിപിഐ എം ഏരിയ സെക്രട്ടറി പി പി സുമേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. മനു തോമസ്‌ അധ്യക്ഷനായി. വി കെ അനീഷ്‌, അഖിൽ സോമൻ എന്നിവർ സംസാരിച്ചു.
​രാജാക്കാട് മുന്‍ കേന്ദ്ര കമ്മിറ്റിയം​ഗം ബേബിലാല്‍ ഉദ്ഘാടനംചെയ്‍തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാല്‍ബിന്‍ ബേബി അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയം​ഗം അംബുരാജ് രാജ്, ബ്ലോക്ക് കമ്മിറ്റിയംഗം എം പി അരുൺ, എ ജെ ബിബിൻ എന്നിവര്‍ സംസാരിച്ചു.
വണ്ടൻമേട്   ആനവിലാസത്ത്  തമിഴ്നാട് മുൻ സംസ്ഥാന കമ്മറ്റിയംഗം ലെനിൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത് കുമാർ അധ്യക്ഷനായി. സെക്രട്ടറി എസ് രാജേഷ്, ഷിബു, ബിബിൻ ബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top