19 April Friday

‘മീനേ നല്ല പുഴമീനേ’

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

 തൊടുപുഴ

നല്ല പുഴമീൻ വേണോ. കടയിലേക്കൊന്നും പോകണ്ട.നേരെ തൊടുപുഴയാറിൻ തീരത്ത്‌ എത്തിയാൽ മതി. മനഞ്ഞിൽ, വരാൽ, ആരോൻ, കൂരൽ, കറുവപ്പ്, കാരി, കല്ലേമുട്ടി, വാഴക്കവരയൻ എന്നിങ്ങനെയുള്ള പുഴമീനുകളാണ്‌ കുട്ടകളിൽ നിറയുന്നത്‌. മലങ്കരഡാമിൽ  അറ്റകുറ്റ പണികൾക്കായി  നീരൊഴുക്ക് നിയന്ത്രിച്ചതോടെ തൊടുപുഴയാറിൽ ഒരാഴ്‌ചയായി ചാകരയാണ്. ചെറിയ വള്ളങ്ങൾ, കുട്ടവഞ്ചി എന്നിവയിലാണ്‌ ഇവർ എത്തുന്നത്‌. രാവിലെ മുതൽ വലയും, ചൂണ്ടയുമായും എത്തി കുട്ടനിറയെ മീനുംലഭിക്കും. 
പിടിച്ചമീൻ അപ്പോൾ തന്നെ വിൽക്കും. വാങ്ങാൻ ആളുകളും റെഡിയായിരിക്കും. നടന്നിറങ്ങി മീൻ പിടിക്കാവുന്ന സാഹചര്യമാണെങ്കിലും ചെളിയും, പൂഴിയുമുള്ള ഭാഗങ്ങളുമുണ്ട്,  പൊലീസും  അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും മുന്നറിയിപ്പ്‌ നൽകുന്നുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top