28 March Thursday

നെഞ്ചോടു ചേർത്ത്‌ വായനക്കാർ;
ജില്ലയിൽ ആവേശമുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

ഇടുക്കി

ജില്ലയിൽ ദേശാഭിമാനി പത്രപ്രചാരണ ക്യാമ്പയിൻ ഊർജിതമായി. ദേശാഭിമാനി എൺപതാം വാർഷിത്തിന്റെ ഭാഗമായി 15 ഏരിയകളിലും സംഘടിപ്പിച്ച സെമിനാറുകളും ചരിത്ര പ്രദർശനവും വലിയ ഉണർവാണുണ്ടാക്കിയത്‌. ഹൈറേഞ്ചിലും ലോറേഞ്ചിലും ഒരുപോലെയാണ്‌ ദേശാഭിമാനി ക്യാമ്പയിൻമുന്നേറുന്നത്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, എം എം മണി എംഎൽഎ, ജില്ലാ സെക്രട്ടറി സി വി വർഗീസ്‌, സംസ്ഥാനകമ്മിറ്റിയംഗം കെ പി മേരി എന്നിവരുടെ നേതൃത്വത്തിൽ  23 മുതൽ 30 വരെ സംഘടിപ്പിച്ച ദേശാഭിമാനി ക്യാമ്പയിന്‌ സമാനതകളില്ല ജനസ്വീകാര്യതയാണ്‌ ലഭിച്ചത്‌. മതനിരപേക്ഷതയുടെ കാവലാളും സന്ദേശവുമായ ദേശാഭിമാനിയെ നെഞ്ചേറ്റാൻ പ്രബുദ്ധജനത ഒന്നടങ്കം മുന്നോട്ടുവന്നു. ഇടുക്കി, പീരുമേട്, ഏലപ്പാറ, കട്ടപ്പന, വണ്ടൻമേട്, നെടുങ്കണ്ടം, ശാന്തൻപാറ, രാജാക്കാട്‌, മൂന്നാർ,മറയൂർ,അടിമാലി, മൂലമറ്റം, തൊടുപുഴ വെസ്‌റ്റ്‌, തൊടുപുഴ ഈസ്‌റ്റ്‌, കരിമണ്ണൂർ ഏരിയകളിൽ ദേശാഭിമാനി ക്യാമ്പയിൻ അന്തിമഘട്ടത്തിലെത്തുമ്പോൾ ജില്ലയിൽ 25,000 പുതിയവരിക്കാരാണ്‌ ശരിയുടെ പാതയിൽ അഭിമാനത്തോടെ എത്തുന്നത്‌. പൗരപ്രമുഖർ കലാകാരന്മാർ,സാസ്ക്കാരിക പ്രവർത്തകർ,സഹകരണ സ്ഥാപങ്ങളിലെ ജീവനക്കാർ, ചുമട്ട്‌ തൊഴിലാളികൾ, ഓട്ടോ–-ടാക്സി തോട്ടം തൊഴിലാളികൾ, വ്യാപാരികൾ, ജനപ്രതിനിധികൾ എന്നിങ്ങനെ സമസ്ത ജനവിഭാഗങ്ങളിൽ ഉൾപ്പെടുന്നവരെ വരിക്കാരായി ചേർത്തുവരികയാണ്. അടിമാലിയിലെയും മറയൂരിലെയും ആദിവാസിക്കുടികളിലും വിദൂരപ്രദേശങ്ങളിലുമെല്ലാം പുതിയവരിക്കാരായി. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗങ്ങൾ, ജില്ലാകമ്മിറ്റിയംഗങ്ങൾ, ഏരിയസെക്രട്ടറിമാർ, ഏരിയകമ്മിയംഗങ്ങൾ,ലോക്കൽ സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങൾ, ബ്രാഞ്ച്‌ സെക്രട്ടറിമാർ വരെയുള്ളവരുടെ സജീവനേതൃത്വത്തിലാണ്‌ ക്യാമ്പയിൻ മുന്നോട്ടുപോകുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top