26 April Friday

ഫയൽ തീർപ്പാക്കൽ പദ്ധതി 
വിജയിപ്പിക്കുക: കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
ഇടുക്കി
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞം  വിജയിപ്പിക്കാൻ രംഗത്തിറങ്ങാൻ കെജിഒഎ ജില്ലാ കൗൺസിൽ യോഗം ആഹ്വാനം ചെയ്തു. തൊടുപുഴയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്   എ എസ് സുമ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റോബിൻസൺ പി ജോസ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. വിവിധ ഏരിയകളെ പ്രതിനിധീകരിച്ചു സമദ് സുലൈമാൻ, പി എസ് വൈശാഖ്, ബ്രിജേഷ് ബാലകൃഷ്ണൻ, ഷിബുകുമാർ, എം എം അജ്മൽ , എം ജെ സ്റ്റാൻലി  എന്നിവർ ചർച്ചയിൽ  പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോ. കെ കെ ദീപ അധ്യക്ഷയായി.  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  ജയൻ പി വിജയൻ, സംസ്ഥാന കമ്മിറ്റി അംഗം പി കെ സതീഷ്‌ കുമാർ, ജില്ലാ ട്രഷറർ  എ പി മനോജ്‌ , ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുൽ സമദ് ,  വൈസ് പ്രസിഡന്റ്‌  വി എം അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top