26 April Friday

ചേക്കേറാം... പ്രകൃതിക്കിണങ്ങും ഭവനങ്ങളിലേക്ക്‌

എസ്‌ ഇന്ദ്രജിത്ത്‌Updated: Tuesday Jun 30, 2020
 
മറയൂർ
ചിന്നാർ വന്യജീവി സങ്കേതത്തിലെ കുടികളിൽ നിന്നുംപ്രകൃതിക്കിണങ്ങും ഭവനങ്ങളിലേക്ക്‌(ഇക്കോ കോംപാക്ടബിൾ ഹൗസ്) ചേക്കേറാൻ ആദിമ ജനത.വനമേഖലയിൽ കോൺക്രീറ്റ് കെട്ടിടങ്ങൾക്ക്- ബദലായി സർക്കാർ പരിസ്ഥിതി സൗഹൃദ ഭവനങ്ങൾ ഒരുക്കുന്നത്‌. ആലാംപെട്ടി ആദിവാസി കോളനിയിൽ ട്രൈബൽ ട്രക്കറായ ഗോപാലൻ ആദ്യ പ്രകൃതിഭവനത്തിനുടമയായി. മുന്നിൽ വരാന്തയും അകത്ത്- ഒരുമുറിയും അടുക്കളയും അടങ്ങുന്നതാണ് നിർമാണരീതി. ശൗചാലയം വീടിന്‌ പുറത്തായും നിർമിച്ചിട്ടുണ്ട്‌. തണുപ്പ്- കാലത്ത്- വീടിനുള്ളിൽ ചെറുചൂടും ചൂടുകാലത്ത്- വീടിനുള്ളിൽ ചെറിയ തണുപ്പും അനുഭവപ്പെടുന്നതിനാൽ ഇവിടെവാസം സുഖകരമാണ്‌. കോൺക്രീറ്റ്‌, ആബ്‌സറ്റോസ്‌ വീടുകൾ ഗോത്രജനതയ്‌ക്ക്‌ യോജിക്കാത്തതിനാൽ പ്രകൃതിദത്ത വീടുകളൊരുക്കുന്നതെന്ന്‌ തൃശ്ശൂർ സോഷ്യൽ ഫോറസ്-റ്ററി അസിസ്റ്റന്റ്- കൺസർവേറ്റർ പി എം പ്രഭു പറഞ്ഞു.
ഗോപാലന്‌ നിർമിച്ച വീടിന്‌ 430 ചതുശ്ര അടി വിസ്-തീർണമുണ്ട്‌. ചുവർ നിർമാണത്തിനായി സാധനങ്ങൾ മംഗലാപുരത്ത്- നിന്നാണ്‌ എത്തിച്ചത്-. ഏത്ര ചൂടുകൂടിയ കാലാവസ്ഥയെയും പ്രതിരോധിക്കാൻ പോത്-റേൺ ഇഷ്-ടികയാണ് ഉപയോഗിച്ചിരിക്കുന്നത്-.  ഇവ  വെള്ളം, തീ എന്നിവയെ പ്രതിരോധിക്കുമെന്നതിനാൽ  സന്തുലിതകാലാവസ്ഥ സ്വയം ക്രമീകരിക്കും. മേൽക്കൂരഇരുമ്പ്- പൈപ്പുകളിൽ ഓട്- സ്ഥാപിച്ച്- രണ്ട്- ഭാഗങ്ങളായാണ് നിർമിച്ചിരിക്കുന്നത്‌.-  സിമന്റ്- നേരിയ തോതിൽ മാത്രമാണ് ചേർത്തത്‌.കൃത്യമായ വായുസഞ്ചാരം ഉറപ്പുവരുത്താൻ മേൽക്കൂരകളുടെ ഇടയിലുള്ള ഭാഗത്ത്- വെളിച്ചം കയറാനുള്ള സംവിധാനം(കുരൂടീസുകൾ) വച്ചിട്ടുണ്ട്‌. പരമ്പരാഗതമായി മുതുവാ ‐ മലപുലയ വിഭാഗങ്ങൾ ഉപയോഗിച്ചു വരുന്ന വീടുകളുടെ മാതൃകയിൽ ശിൽപ്പി പ്രവീൺ പി മോഹൻ ദാസ്‌ പ്രകൃതിഭവനങ്ങൾ രൂപകൽപ്പന ചെയ്‌തത്‌.  ശക്തമായ കാറ്റ്‌വീശുന്ന മേഖലയാണ് ആലാംപ്പെട്ടി അതിനാൽ ഓടുകൾക്ക്- മുകളിൽ കൂടി ഇരുമ്പ്-പട്ട വച്ച്- ബലപ്പെടുത്തി. വൈദ്യുതി എത്തിചേരാത്ത വനാന്തർഭാഗങ്ങളായതിനാൽ സോളാർ ലൈറ്റുകളും പാനലുകളുമാണ് സ്ഥാപിച്ചത്‌.  ഭവനങ്ങൾ നിർമിക്കുന്നതിന്‌ 3.5 ലക്ഷം രൂപ മുതൽ 6.5 ലക്ഷം രൂപവരെയാകും.എന്നാൽ, കോൺക്രീറ്റ് ഭവനങ്ങളേക്കാൾ 40 മുതൽ ആറുപത്‌ വർഷംവരെ ഈ ഭവനങ്ങൾക്ക്‌ ആയുസുണ്ടെന്ന്‌ നിർമാണ ചുമതലയുള്ള സ്റ്റാർട്ടപ്പ്-കമ്പനിയായ ഏദൻ കൺസ്-ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ്- ഉടമ സോബിനും പറയുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top