19 April Friday

കളറായി ഇടമലക്കുടിയിലെ പ്രവേശനോത്സവം

എസ്‌ ഇന്ദ്രജിത്ത്‌Updated: Tuesday May 30, 2023

അങ്കണവാടിയിലെ പ്രവേശനോത്സവ ദിവസം കുടിയിലെത്തിയ മന്ത്രി കെ രധാകൃഷ്ണന്‌ കുട്ടികൾ പൂക്കൾ നൽകി സ്വീകരിക്കുന്നു

മറയൂർ
നവാഗതരെ സ്വീകരിക്കാൻ കുടിയിലെ മുതിർന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ പാട്ടും നൃത്തവുമായി പങ്കുചേർന്നു. കുഞ്ഞുങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയും കുശലം പറഞ്ഞും മന്ത്രി കെ രാധാകൃഷ്ണൻ ഒപ്പം കൂടിയതോടെ പ്രവേശനോത്സവം കളറായി. കേരളത്തിന്റെ പൊതുധാരയിൽ നടക്കുന്ന സംഭവങ്ങൾ ഒന്നും തന്നെ അറിയാതെ കഴിഞ്ഞിരുന്ന സമൂഹമായിരുന്നു ഒരു പതിറ്റാണ്ട്മുമ്പ്‌ വരെ ഇടമലക്കുടിയിലെ ആദിവാസി സമൂഹം. 
 റോഡും വൈദ്യുതിയും സർക്കാർ സേവനങ്ങളും ആശുപത്രിയും എല്ലാം എത്തിയതിനെതുടർന്ന് കേരളത്തിന്റെ മുഖ്യധാരയോടെ ചേർന്ന് നിൽക്കാൻ കാടിനുള്ളിലെ ഗോത്ര സമൂഹവും പര്യാപ്തമായി എന്നതിന്റെ തെളിവായി  പ്രവേശനോത്സവം. ഇടമലക്കുടിയിലെ തെക്കേ ഇഡ്ഡലിപ്പാറ 97 നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവമാണ് ആഘോഷമായി നടത്തിയത്. 15 കുട്ടികളുള്ള അങ്കണവാടിയിലെ അഞ്ച് കുട്ടികൾകൂടി പുതുതായി എത്തിയതായി അങ്കണവാടി വർക്കർ ശശികല പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top