27 April Saturday

കർഷക 
ഉന്നതിക്കായി

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023
ഇടുക്കി
രാപകലില്ലാതെ പണിയെടുക്കുന്നവന്റെ നൊമ്പരങ്ങളും ആശങ്കകളും ചർച്ചയാക്കി സെമിനാറുകൾ ശ്രദ്ധേയം. ഇടുക്കി മഹോത്സവത്തിൽ നടന്ന തിങ്കളാഴ്‌ച നടന്ന സെമിനാറിൽ ‘കാർഷിക മേഖലയും ഇടുക്കി പാക്കേജും’ ചർച്ചയായി. ആഗോളകുത്തക മുതലാളിത്തം കൃഷിയെ നിയന്ത്രിക്കുന്നതിനെതിരേയുള്ള ബദൽ നിർദേശങ്ങളും സംസ്ഥാനത്തെ സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുകളും ചർച്ചയായി. സെമിനാർ കർഷകസംഘം സംസ്ഥാനസെക്രട്ടറി വത്സൻ പാനോളി  ഉദ്‌ഘാടനം ചെയ്‌തു. ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ ടി ബിനു അധ്യക്ഷനായി. ‘കാർഷിക മേഖല ചരിത്രം, പ്രതിസന്ധി, പരിഹാരം  ഭൂപ്രശ്‌നങ്ങൾ ’ അഡ്വ. ജോയ്‌സ്‌ ജോർജും വനം പരിസ്ഥിതി പ്രശ്‌നങ്ങൾ, മനുഷ്യ –- വന്യജീവി സംഘർഷം:  ഡോ. അഞ്ജു ലിസ്‌ കുര്യൻ, മാലിന്യ നിർമാർജനം –- ഡോ. വി ആർ രാജേഷ്‌,  ജില്ലാ വികസനവും ഇടുക്കി പാക്കേജും  –- ഡോ. കെ കെ ഷാജി,  ജില്ലയിലെ  കുടിയേറ്റം, കുടിയിറക്കം –- എൻ വി ബേബി എന്നിവർ വിഷയം അവതരിപ്പിച്ചു.  ഉച്ചതിരിഞ്ഞ്‌ മൂന്നിന്‌ നാദഭൈരവി ഓർക്കസ്‌ട്രയുടെ പരിപാടിയും അരങ്ങേറി. വൈകിട്ട്‌ അഞ്ചിന്‌ ‘വികസന മുന്നേറ്റങ്ങളുടെ ഇടുക്കി’ സിമ്പോസിയം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. മുൻ എംപി ജോയ്‌സ്‌ ജോർജ്‌ അധ്യക്ഷനായി. എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ വിഷയം അവതരിപ്പിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്‌റ്റിൻ സ്വാഗതവും കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ എൽ ജോസഫ്‌ നന്ദിയും  പറഞ്ഞു. രാത്രി എട്ടിന്‌  ഉഗ്രം ഉജ്ജ്വലം വിസ്‌മയക്കാഴ്‌ച അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top