25 April Thursday

ജില്ലാ സ്റ്റാമ്പ് ഡിപ്പോക്ക് സ്വന്തം മന്ദിരം

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023
നെടുങ്കണ്ടം
ജില്ലാ സ്റ്റാമ്പ് ഡിപ്പോക്ക് നെടുങ്കണ്ടത്ത്‌ സ്വന്തം മന്ദിരമായതോടെ  ദീർഘകാല സ്വപ്നം സാക്ഷാത്‌ക്കരിക്കപ്പെട്ടു. സ്റ്റാമ്പ് ഡിപ്പോ മന്ദിരം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം  ചെയ്തു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ (ടിഐഡിപി) ഉൾപ്പെടുത്തി 2.27 കോടി രൂപ മുടക്കിയാണ് കെട്ടിടം നിർമിച്ചത്. നെടുങ്കണ്ടം സബ് ട്രഷറി കോമ്പൗണ്ടിൽ ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ നിർമാണ പ്രവർത്തനങ്ങൾ ഇൻകൽ ആണ് പൂർത്തീകരിച്ചത്. ഐഎസ്ഒ സർട്ടിഫിക്കേഷന് അനുസൃതമായ സുരക്ഷ സംവിധാനങ്ങളോടെയാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം. ഇനിമുതൽ ജില്ലാ ട്രഷറിക്കും എട്ട്‌ സബ് ട്രഷറികൾക്കും ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ പരിധിയിലുള്ള രണ്ട് വെണ്ടർമാർക്കും മുദ്രപത്രങ്ങളും സ്റ്റാമ്പുകളും ഇവിടെനിന്ന് വിതരണം ചെയ്യും.
പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം എം മണി എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്,   പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ,  ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വനജകുമാരി, വിജയകുമാരി എസ് ബാബു, പഞ്ചായത്തംഗം ബിന്ദു സഹദേവൻ, ട്രഷറി വകുപ്പ് ഡയറക്ടർ വി സാജൻ, ദക്ഷിണ മേഖല ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ കെ പി ബിജുമോൻ, ജില്ലാ ട്രഷറി ഓഫീസർ കെ ബിജു, രാഷ്ട്രീയ, സാമൂഹ്യ പാർടി നേതാക്കളായ പി എൻ വിജയൻ, വി സി അനിൽ, സിബി മൂലേപറമ്പിൽ, ജോജി ഇടപ്പള്ളിക്കുന്നേൽ, ടി എസ് യൂനുസ്, എം എസ് ഷാജി, സനിൽകുമാർ മംഗലശേരിൽ, എം എൻ ഗോപി, ടി എം ജോൺ, കെ എം തോമസ്, ഷിജു ഉള്ളിരുപ്പിൽ, ജീവൻലാൽ ഗോവിന്ദ്, എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top