19 April Friday

എൽഡിഎഫ് ഹർത്താല്‍ വിജയിപ്പിക്കാന്‍ ഒപ്പം: കെഎസ്‍കെടിയു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
മൂലമറ്റം 
ഏപ്രില്‍ മൂന്നിന് ജില്ലല്‍ എല്‍ഡിഎഫ് ആഹ്വാനംചെയ്‍ത ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാന്‍ നിയമസഭയില്‍ പുതിയ ബിൽ കൊണ്ടുവരാൻ സര്‍ക്കാര്‍  ശ്രമിച്ചെങ്കിലും തടയാനുള്ള യുഡിഎഫ് ശ്രമം ജനം തിരിച്ചറിയണം. ഓരോ ദിവസവും ഈ ബിൽ അവതരിപ്പിക്കാതിരിക്കാൻ നിയമസഭയെ യുദ്ധക്കളമാക്കി മാറ്റാനാണ് കോൺഗ്രസും ലീഗും മറ്റ് യുഡിഎഫ് കക്ഷികളും ശ്രമിക്കുന്നത്. മലയോര കർഷകരുടെ സ്വപ്നങ്ങൾ തല്ലിതകർത്ത യുഡിഎഫിന്റെ വഞ്ചനയ്‍ക്ക് ജനം മാപ്പുതരില്ല. കാലങ്ങളായി ജില്ലയിലെ കർഷകരെ ഉന്മൂലം ചെയ്യാന്‍ ഗാഡ്ഗിൽ, കസ്തൂരിരം​ഗന്‍, ബഫർസോൺ എന്നിവയിലൂടെ ജനങ്ങളെ ദ്രോഹിക്കുകയാണിവര്‍. 2013ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വന അതിർത്തിയിൽനിന്ന് 12 കിലോമീറ്റർ ബഫർസോൺ ആക്കാൻ തീരുമാനിച്ചവരാണ് കേരളത്തിലെ യുഡിഎഫ്. 
മുമ്പ് പട്ടയം ഉപാധികളോടെയാണ് നല്‍കിയത്. 1964ലെയും 1993ലെയും ജനവിരുദ്ധ ഭൂമിപതിവ് ചട്ടം ഇക്കൂട്ടര്‍ കൊണ്ടുവന്നതാണ്. ജില്ലയിലെ ഭൂമിപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങന്നതിന് തടയിടുന്നത് കോണ്‍​ഗ്രസിന്റെയും യുഡിഎഫിന്റെയും ​ഗൂഢാലോചനയാണ്. 
സംസ്ഥാന സര്‍ക്കാര്‍ ‌അടിയന്തരമായി ഓർഡിനനസ് ഇറക്കി ജനങ്ങളെ രക്ഷിക്കാൻ തയ്യാറാകണം. മുഴുവൻ കർഷക തൊഴിലാളികളും രംഗത്തുവന്ന് എൽഡിഎഫ് ഹർത്താൽ വിജയിപ്പിക്കണമെന്ന്  ജില്ലാ പ്രസിഡന്റ് വി വി മത്തായിയും സെക്രട്ടറി കെഎൽ ജോസഫും അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top