18 April Thursday

സമൂഹ അടുക്കള കൈയേറി യൂത്ത് ലീഗും യൂത്ത് കോൺഗ്രസും

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

 

കരിമണ്ണൂർ
വണ്ണപ്പുറത്തെ സമൂഹ അടുക്കള കൈയേറി യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. അമ്പതോളം വരുന്ന പ്രവർത്തകർ ഭക്ഷണശാലയിൽ അതിക്രമിച്ച് കയറി. പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യപ്രവർത്തകരും വിലക്കിയിട്ടും ഇവർ ഭക്ഷണപ്പൊതി എടുത്ത് വിതരണത്തിന്‌ കൊണ്ടുപോയി. പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ തയ്യാറാക്കുന്ന ഭക്ഷണം ഇരുന്നൂറോളം പേർക്കാണ് എത്തിച്ചുനൽകുന്നത്. 
   വിതരണത്തിന്‌ രജിസ്റ്റർചെയ്ത വളണ്ടിയർമാർ തയ്യാറാവുകയും ചെയ്തു. ഈ സമയത്താണ് അതിക്രമം ഉണ്ടായത്‌. യൂത്ത് ലീഗിന്റെ കൊടികെട്ടിയ വാഹനത്തിലാണ് കൊണ്ടുപോയ ഭക്ഷണ വിതരണം നടത്തിയത്. പരാതിയായതോടെ നേതാക്കൾ ഇടപെട്ട്‌ കൊടി അഴിച്ചുമാറ്റി. 
ഭക്ഷണവിതരണം കോൺഗ്രസ് പരിപാടിയാണെന്ന് വരുത്താനുള്ള വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രമവും പ്രതിഷേധത്തിന് കാരണമായി. ഭക്ഷണം വേണ്ടവർ തന്നെ ബന്ധപ്പെടണമെന്ന്‌ പഞ്ചായത്ത് പ്രസിഡന്റിന്റെ അറിയിപ്പിൽ കോൺഗ്രസ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റി എന്നും കൈ ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്‌. സർക്കാർ നിലപാടിന് വിരുദ്ധമായ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിക്കെതിരെ നാട്ടുകാർ കലക്ടർക്ക് പരാതി നൽകി.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top