29 March Friday
കേന്ദ്രസർക്കാരിന്റെ അവ​ഗണനയ്‍ക്കെതിരെ

കരുത്താര്‍ജിച്ച് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
ഇടുക്കി
കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവ​ഗണനയ്‍ക്കെതിരെ സിപിഐ എം നടത്തുന്ന പ്രതിഷേധം കരുത്താര്‍ജിക്കുന്നു. ഞായറാഴ്‍ച ലോക്കല്‍ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് ജനം അണിചേര്‍ന്നു. 
   സിപിഐ എം കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റി വള്ളക്കടവിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി സി വി വർ​ഗീസ് ഉദ്ഘാടനംചെയ്‍തു. ലോക്കൽ സെക്രട്ടറി ഇൻ ചാർജ് എം പി ഹരി അധ്യക്ഷനായി. കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി, ഏരിയ കമ്മിറ്റിയംഗങ്ങളായ മാത്യു ജോർജ്, എം സി ബിജു, ലിജോബി ബേബി, ലോക്കൽ കമ്മിറ്റിയംഗം കെ ആർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
മൂന്നാർ ഏരിയയിൽ മാട്ടുപ്പെട്ടിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം എം ജെ മാത്യു  ഉദ്ഘാടനം ചെയ്തു. എം മഹേഷ് അധ്യക്ഷനായി. വി ഒ ഷാജി, എം ജ്ഞാനദുരൈ, ജോൺ എന്നിവർ സംസാരിച്ചു. 
ദേവികുളത്ത് ജില്ലാ സെക്രട്ടിയറ്റംഗം എം ജെ മാത്യു ഉദ്ഘാടനംചെയ്തു. ജോബി ജോൺ അധ്യക്ഷനായി. എ രാജേന്ദ്രൻ, വി ഒ അജിമോൻ എന്നിവർ സംസാരിച്ചു. എല്ലപ്പെട്ടിയിൽ ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വരൻ ഉദ്ഘാടനം ചെയ്തു. രാജാറാം അധ്യക്ഷനായി. വൈ മുനിയാണ്ടി,  കെ വി സമ്പത്ത് എന്നിവർ സംസാരിച്ചു. 
മൂന്നാർ നോർത്തിൽ ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി ഉദ്ഘാടനംചെയ്തു. എം രാജൻ അധ്യക്ഷനായി. സി എച്ച് ജാഫർ, പി കെ കൃഷ്ണൻ, നാഗരാജ് എന്നിവർ സംസാരിച്ചു. 
മൂന്നാർ സൗത്തിൽ സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ ഉദ്ഘാടനം ചെയ്തു. വി മാരിയപ്പൻ അധ്യക്ഷനായി. സുശീല ആനന്ദ്, എസ് സ്റ്റാലിൻ എന്നിവർ സംസാരിച്ചു. 
പള്ളിവാസൽ ഈസ്റ്റിൽ അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജെ ജയപ്രകാശ് അധ്യക്ഷനായി. ലെനിൻ, പ്രവീൺകുമാർ, ജീനറ്റ് കോശി, ഷജിൻ ആന്റണി എന്നിവർ സംസാരിച്ചു. 
തലയാറിൽ മറയൂർ ഏരിയ സെക്രട്ടറി വി സി ജിമോൻ ഉദ്ഘാടനം ചെയ്തു. എസ് കട്ടബൊമ്മൻ അധ്യക്ഷനായി. എം സമുദ്രപ്പാണ്ടി, കെ മുരുകേശൻ എന്നിവർ സംസാരിച്ചു.
തൊടുപുഴ വെസ്റ്റ് ഏരിയയില്‍ മണക്കാട് ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം കുന്നത്തുപാറയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ഉദ്ഘാടനം ചെയ്തു. പി കെ സുകുമാരൻ അധ്യക്ഷനായി. തൊടുപുഴെ വെസ്റ്റ് ഏരിയ സെക്രട്ടറി ടി ആർ സോമൻ, വി ബി ദിലീപ്കുമാർ, ബി ഹരി, പ്രമോദ് ബാബു എന്നിവര്‍ സംസാരിച്ചു.
ചെമ്മണാറിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേശ്‌ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം ജോൺ മാത്യു അധ്യക്ഷനായി. ഏരിയ കമ്മിറ്റിയം​ഗങ്ങളായ ജിമ്മി ജോർജ്, കണ്ണൻ, ലോക്കൽ സെക്രട്ടറി തോമസ് സേവിയർ, തോമസ് സണ്ണി, ബീന സണ്ണി, രാജീവ്‌ മോഹനൻ എന്നിവർ സംസാരിച്ചു.
 പുറ്റടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ ടി ഭാസി അധ്യക്ഷനായി. എസ് സുധീഷ്  സംസാരിച്ചു.  ശാന്തൻപാറ ഏരിയയിലെ പാറത്തോട് ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ ധർണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എൻ വിജയൻ ഉദ്ഘാടനം ചെയ്‍തു. ലോക്കൽ കമ്മിറ്റിയംഗം പി ദാസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ, ലോക്കൽ സെക്രട്ടറി എസ് സുധാകർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റം​ഗം പി എസ് രഞ്ജിത്ത് കുമാർ, ജില്ലാ കമ്മിറ്റിയംഗം ജിബിഷ് വെള്ളക്കട എന്നിവർ സംസാ​രിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top