19 April Friday

കോര്‍പറേറ്റുകളെ സംരക്ഷിക്കാന്‍ കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നു: സി വി വര്‍ഗീസ്

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
കട്ടപ്പന
കോർപറേറ്റുകളെ സംരക്ഷിച്ച് നിലനിർത്താൻ കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് കോടികൾ വകമാറ്റുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്. കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റി വള്ളക്കടവിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ സമ്മർദത്തെ തുടർന്നാണ് പൊതുമേഖലാ സ്ഥാപനങ്ങൾ കോടികൾ കോർപറേറ്റ് ഗ്രൂപ്പുകളിൽ നിക്ഷേപിക്കുന്നത്. ഒടുവിൽ ഇവയെല്ലാം തീറെഴുതി നൽകും. മുൻ യുപിഎ സർക്കാർ ആരംഭിച്ച വിറ്റുതുലയ്ക്കൽ മോദിയും കൂട്ടരും പൂർത്തിയാക്കുകയാണ്. കോർപറേറ്റുകൾ വളരുമ്പോൾ, രാജ്യത്ത് പട്ടിണിമരണം വർധിക്കുകയാണ്. ആർഎസ്എസിന്റെ തീവ്രഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണ് രാജ്യത്തുടനീളം ക്രൈസ്തവ ജനതയെ ആക്രമിക്കുന്നത്. ഭാരത് ജോഡോ യാത്ര സമാപിച്ചിട്ടും കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളെക്കുറിച്ചോ ആർഎസ്എസ് വർഗീയതയെക്കുറിച്ചോ ഒന്നും ഉരിയാടാതെ രാഹുൽ ഗാന്ധി മൗനം തുടർന്നു.  പിണറായി സർക്കാർ ഭൂവിനിയോഗ ചട്ടം ഭേദഗതി ചെയ്ത് ജില്ലയിലെ മുഴുവൻ ഭൂപ്രശ്‌നങ്ങളും പരിഹരിക്കും. കോൺഗ്രസും എംപിയും നടത്തിയ പ്രഹസനസമരങ്ങളും ജാഥയുമെല്ലാം ജനം തിരിച്ചറിഞ്ഞെന്നും സി വി വർഗീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top