28 March Thursday

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

വണ്ടിപ്പെരിയാർ 62ാം മെെലിൽ തീർഥാടകർ സഞ്ചരിച്ച കാറിന് തീ പിടിച്ചപ്പോൾ

കുമളി
കൊട്ടാരക്കര–ദിണ്ടുക്കൽ ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ഓട്ടത്തിനിടെ തീപിടിച്ച് കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് ഗുണ്ടൂർ സ്വദേശികളായ അഞ്ചംഗ തീർഥാടക സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കൾ പുലർച്ചെ അഞ്ചോടെ വണ്ടിപ്പെരിയാർ 62--ാം മൈലിലാണ് അപകടം. കാറിന്റെ മുൻവശത്ത് തീ പടർന്നതോടെ പെട്ടെന്ന് നിർത്തി എല്ലാവരും പുറത്തിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പീരുമേട്ടിൽനിന്ന് അഗ്നിരക്ഷാ സേനയുമെത്തി തീ നിയന്ത്രണ വിധേയമാക്കി.  തീപിടുത്തത്തെ തുടർന്ന് അരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. തീർഥാടകർ മറ്റൊരു സ്വകാര്യ വാഹനത്തിൽ യാത്ര തുടര്‍ന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top