കട്ടപ്പന
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം ഞായറാഴ്ച എസ് രമേശന്‍ നഗറില്‍(ഇടുക്കിക്കവല) നടക്കും. രാവിലെ 10ന് പതാക ഉയര്‍ത്തല്‍. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എം എം നാരായണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ അധ്യക്ഷനാകും. സംഘടന സെക്രട്ടറി എം കെ മനോഹരന്‍ സംഘടന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ ജയചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ വി ആര്‍ സജി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ കെ സുലേഖ, സംസ്ഥാന കൗണ്‍സില്‍ അംഗം കാഞ്ചിയാര്‍ രാജന്‍ എന്നിവര്‍ സംസാരിക്കും.
പകല്‍ 12.15ന് ഡോ. എന്‍ ഗോപാലകൃഷ്ണന്‍ സ്മൃതി പുരസ്‌കാരം ചിത്രാലയം ശശികുമാറിന് സംസ്ഥാന വൈസ് പ്രസിഡന്റ് എ ഗോകുലേന്ദ്രന്‍ സമ്മാനിക്കും. സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് വെട്ടിക്കുഴ സംസാരിക്കും. 12.35ന് കെ സി രാജു രചിച്ച കവിതാസമാഹാരം തീവനം മധ്യമേഖല സെക്രട്ടറി ബഷീര്‍ ചുങ്കത്തറയും കെ എ മണി രചിച്ച കവിതാസമാഹാരം മൗനഗര്‍ത്തങ്ങള്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ തിലകനും പ്രകാശിപ്പിക്കും. മോബിന്‍ മോഹന്‍, കെ ആര്‍ രാമചന്ദ്രന്‍, ആന്റണി മുനിയറ, അശോകന്‍ മറയൂര്‍, പി എം ശോഭനകുമാറി എന്നിവര്‍ സംസാരിക്കും. രണ്ടിന് പൊതുചര്‍ച്ച, മറുപടി, തെരഞ്ഞെടുപ്പ്. സമ്മേളനത്തില്‍ 200ല്‍പ്പരം എഴുത്തുകാരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ സുഗതന്‍ കരുവാറ്റ, കെ എ മണി, മാത്യു നെല്ലിപ്പുഴ, ടി കെ വാസു, ആര്‍ മുരളീധരന്‍, അനിത റെജി എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..