04 December Monday
സി വി വർഗീസ് ജാഥാ ക്യാപ്റ്റൻ

സിപിഐ എം ജനകീയ 
വിജയസന്ദേശ യാത്ര 19 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

 ഇടുക്കി

മലയോര ജില്ല പുതുവികസന മുന്നേറ്റപാതയിലാണ്. പ്രതിബദ്ധതയുള്ള ജനപ്രതിനിധികളുടേയും പുരോഗമന പ്രസ്ഥാനത്തിന്റെയും കെെകകളിൽ ഭരണമെത്തിയതോടെ തടസ്സങ്ങൾ നീങ്ങി വികസനങ്ങൾ ഒന്നൊന്നായി നടപ്പാക്കി വരുന്നു. ഭൂനിയമ ഭേദഗതി നിയമം പ്രധാന നാഴികകല്ലാണ്. ഇക്കാര്യം ഉൾപ്പെടെ ജനങ്ങളിലെത്തിക്കുന്നതിന് ‘പുതിയ ഇടുക്കി, പുതു മുന്നേറ്റം ’ എന്നമുദ്രാവാക്യമുയർത്തി ജനകീയ വിജയസന്ദേശ കാൽനടയാത്ര നടത്തുന്നത്. ജില്ലാ സെക്രട്ടറി സി വി വർഗീസ് ക്യാപ്റ്റനായ ജാഥ ഒക്ടോബർ 19 മുതൽ 28 വരെ ജില്ലയുടെ വിവിധ മേഖലകളിൽ പര്യടനം നടത്തും. ഇതോടനുബന്ധിച്ച് ഉപജാഥകളും നടക്കും.
ഭൂനിയമ ഭേദഗതിക്ക് 
ചരിത്ര പ്രാധാന്യം
സർക്കാർ ഭൂ നിയമം ഭേദഗതി ചെയ്തതിലൂടെ ജില്ലയുടെ പുരോഗതിക്കുണ്ടായിരുന്ന തടസ്സം നീങ്ങിയിട്ടുണ്ട്. ഈ നിയമഭേദഗതിക്ക് ചരിത്ര പ്രാധാന്യമുണ്ട്. മുഖ്യമന്ത്രിയും സിപിഐ എം നേതൃത്വവും സ്വീകരിച്ച ശക്തമായ നിലപാടുകളാണ് നിയമം പാസാക്കുന്നതിലേക്ക് എത്തി. നിയമ ഭേദഗതിയും എൽഡിഎഫ് ഗവൺമെന്റിന്റെ വികസന പ്രവർത്തനങ്ങളും ബിജെപി ഗവൺമെന്റിന്റെ ജനവിരുദ്ധനയങ്ങളും ജനങ്ങളിലെത്തിക്കുന്നതിനും പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുമാണ് ജില്ലയിലുടനീളം കാൽനട പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്.
130 സ്ഥിരാംഗങ്ങൾ
ജാഥയിൽ 89 പുരുഷൻമാരും 49 വനിതകളും അടങ്ങുന്ന 130 സ്ഥിരാംഗങ്ങളാണ് ഒമ്പത് ദിവസം പര്യടനം നടത്തുന്നത്. ക്യാപ്റ്റൻ സി വി വർഗീസിന് പുറമെ  സെക്രട്ടറിയറ്റംഗങ്ങളായ ഷൈലജ സുരേന്ദ്രൻ വൈസ് ക്യാപ്റ്റനായും കെ വി ശശി ജാഥാ മാനേജരായും. ജില്ലാ  സെക്രട്ടറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവർ അംഗങ്ങളായും ജാഥയെ അനുഗമിക്കും. എം എം മണി മുഖ്യപ്രസംഗകനായി ജാഥയിലുടനീളം പങ്കെടുക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top