23 April Tuesday

ജനപഥങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

 ചെറുതോണി

ഇടുക്കിയുടെ വൈവിധ്യവും ചരിത്രവും കൂടുതൽ കണ്ടറിയാനും കണ്ടെത്താനും എം ജിനദേവൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഇടുക്കി മഹോത്സവത്തിൽ ജനത്തിരക്കേറുന്നു.
ഞായറാഴ്ച സാംസ്കാരിക സെമിനാറുകൾ, നാടൻപാട്ട്, വൈക്കം സത്യഗ്രഹം നവോത്ഥാന മുന്നേറ്റങ്ങളും സിമ്പോസിയം, മണിയാശാന്റെ പുസ്തക പ്രകാശനം അതിനുശേഷം ബേക്കറി ജങ്‌ഷൻ ബാൻഡ് തുടങ്ങിയ പരിപാടികളിലാണ് ജനങ്ങളുടെ വർധിച്ച പങ്കാളിത്തം ഉണ്ടായത്.
 ജില്ലയുടെ തനിമയും പ്രാചീനതയും സംസ്കാരവും കൂടുതൽ കണ്ടെത്തുന്ന ഇടുക്കിയുടെ ഗോത്ര സംസ്കാരവും മുന്നേറ്റവും ജില്ലയിലെ പട്ടികജാതി വിഭാഗവും ജീവിത സാഹചര്യങ്ങളും ജില്ലയുടെ ബഹുസ്വരതയും ജനാധിപത്യവും ജില്ലയിലെ ദളിത് ജീവിതം തുടങ്ങിയ വിഷയങ്ങളിൽ ആയിരുന്നു സെമിനാറുകൾ നടന്നത്. ആദിവാസി ദളിത് വിഭാഗത്തിലുള്ള നിരവധിപേർ വിദൂര മേഖലകളിൽനിന്നും ആദിവാസി കൂടുകളിൽനിന്നും ജില്ലാ ആസ്ഥാനത്തെത്തി സെമിനാറുകളിൽ പങ്കെടുത്തു. മന്നാൻ മുതുവാൻ ഊരാളി തുടങ്ങിയ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ എത്തിയത് ശ്രദ്ധേയമായി.
 ഉച്ചക്ക് ശേഷം നടന്ന "നേട്ടങ്ങൾ വൈക്കം സത്യഗ്രഹം നവോത്ഥാന മുന്നേറ്റങ്ങളും' സിമ്പോസിയം എം എം മണിയുടെ പുസ്തക പ്രകാശനം എന്നീ പരിപാടികൾക്ക് വമ്പിച്ച പങ്കാളിത്തമാണ് ഉണ്ടായത്. ജില്ല പിന്നിട്ട പോരാട്ടങ്ങളും ജില്ലയിൽ ഉണ്ടായ സമര മുന്നേറ്റങ്ങളും അതിൽ എം എം മണിയും മറ്റു നേതാക്കളും വഹിച്ച പങ്കും ചർച്ചയായി. 
തുടർന്ന് ബേക്കറി ജങ്ഷൻ ബാൻഡ് അവതരിപ്പിച്ച ഗാനമേളയും വേദിയെ കൊഴുപ്പിച്ചു.
വിവിധ പരിപാടികൾക്ക് ജില്ലാ സെക്രട്ടറി സി വി വർഗീസ്, സെക്രട്ടറിയറ്റ് അംഗങ്ങളായ കെ വി ശശി, കെ എസ് മോഹനൻ, വി വി മത്തായി, റോമിയോ സെബാസ്റ്റ്യൻ, എം ജെ മാത്യു, ഷൈലജ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജോയ്സ് ജോർജ്, അഡ്വ. എ രാജ എംഎൽഎ, പി ബി സബീഷ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top