26 April Friday

എൽഡിഎഫ് ഹർത്താലിന് 
പൂർണ പിന്തുണ: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
വണ്ടൻമേട്  

ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ യുഡിഎഫിന്റെ ജനവഞ്ചനയ്‍ക്കെതിരെയും ഭൂനിയമ ഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും മൂന്നിന് നടക്കുന്ന എൽഡിഎഫ് ഹർത്താലിന് സിഐടിയു ജില്ലാ നേതൃത്വം പിന്തുണയറിയിച്ചു.  ഭൂനിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കാതിരിക്കാൻ പ്രതിപക്ഷ കക്ഷികൾ സഭ അലങ്കോലപ്പെടുത്തി ബില്‍ അട്ടിമറിച്ചു. 
    ഭൂനിയമം ഭേദഗതി ചെയ്യുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കാതിരിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ജില്ലയിലെ നിർമാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. ക്വാറികളുൾപ്പെടെയുള്ളവയുടെ പ്രവർത്തനം നിലച്ചതും  ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍നഷ്‍ടത്തിന് കാരണമായി. കർഷകരെയും സാധാരണ ജനങ്ങളെയുമടക്കം പ്രതിസന്ധിയിലാക്കുന്ന ഭൂനിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനെ എതിർത്ത് യുഡിഎഫ്  നിയമസഭ സ്തംഭിപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. യുഡിഎഫ് ജനവഞ്ചനയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് പൂർണ പിന്തുണ നല്‍കുമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് ആർ തിലകൻ, സെക്രട്ടറി കെ എസ് മോഹനൻ എന്നിവർ പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top