19 April Friday

കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ എഫ്എസ്ഇടിഒ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

 തൊടുപുഴ 

ജനാധിപത്യ അവകാശങ്ങൾ ഹനിക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ എഫ്എസ്ഇടിഒ പ്രകടന‌വും യോ​ഗവും നടത്തി. പുതിയ പെൻഷൻ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കെ കേന്ദ്ര ജീവനക്കാരെ സമരത്തിൽനിന്ന് വിലക്കി പേഴ്സണൽ മന്ത്രാലയം ഉത്തരവിറക്കി. ഇത് ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്നതാണ്.
തൊടുപുഴ സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജറ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി എസ്‌ മഹേഷ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ, പ്രസിഡന്റ് ആർ മനോജ്, കെജിഒഎ ജില്ലാ സെക്രട്ടറി റോബിൻസൺ പി ജോസ്, കെഎംസിഎസ്യു സംസ്ഥാന കമ്മിറ്റിയംഗം വി എസ് എം നസീർ, കെജിഎൻഎ സംസ്ഥാന കമ്മിറ്റിയംഗം രാഹുൽ രാജ് എന്നിവർ സംസാരിച്ചു.
ഇടുക്കി സിവിൽ സ്റ്റേഷനിൽ കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ജയൻ പി വിജയൻ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എസ് സുനിൽകുമാർ, കെജിഒഎ സംസ്ഥാനകമ്മറ്റിയംഗം പി കെ സതീഷ് കുമാർ, കെജിഒഎ ജില്ലാ പ്രസിഡന്റ്‌ ഡോ. വി ആർ രാജേഷ്, കെ എസ് ജാഫർഖാൻ എന്നിവർ സംസാരിച്ചു.
കട്ടപ്പനയിൽ എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ ഉദ്ഘാടനംചെയ്തു. പിഎസ്‍സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സി ജെ ജോൺസൺ, ബി ഷിജില തുടങ്ങിയവര്‍ സംസാരിച്ചു. 
അടിമാലിയിൽ കെഎസ്ടിഎ സംസ്ഥാന കമ്മറ്റിയംഗം അപർണ നാരായണൻ ഉദ്ഘാടനംചെയ്തു. എം ബി രാജൻ സംസാരിച്ചു. പീരുമേട് സിവിൽ സ്റ്റേഷനിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എം രമേശ് ഉദ്ഘാടനംചെയ്തു. പി എൻ ബിജു, രാജീവ് ജോൺ എന്നിവർ സംസാരിച്ചു. ദേവികുളം താലൂക്ക് ഓഫീസിന് മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം എം ബി ബിജു ഉദ്ഘാടനംചെയ്തു. കെ ശിവാനന്ദൻ, കെ വിജയമ്മ എന്നിവർ  സംസാരിച്ചു. 
നെടുങ്കണ്ടം താലൂക്ക് ഓഫീസിന് മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം കെ സി സജീവൻ ഉദ്ഘാടനംചെയ്തു. തോമസ് ജോസഫ്, കെ വി രവീന്ദ്രനാഥ്, പി എസ് വിശാഖ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top