20 April Saturday

താജുദ്ദീൻ സിമ്പിളാണ്, പവർഫുള്ളും

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

ഹൈസ്പീഡിൽ കറങ്ങുന്ന ടേബിൾ ഫാൻ നാവുകൊണ്ട് നിർത്താൻ ശ്രമിക്കുന്ന താജുദ്ദീൻ

 തൊടുപുഴ

അതിവേഗത്തിൽ കറങ്ങുന്ന ടേബിൾ ഫാനുകൾ നാക്കുകൊണ്ട് തടഞ്ഞുനിർത്തുന്ന യുവാവാണിപ്പോൾ നാട്ടിലെ താരം. തൊടുപുഴ കുമ്മൻകല്ല് സ്വദേശിയായ താജുദ്ദീനാണ്‌ വിസ്‌മയം സൃഷ്ടിക്കുന്നത്‌.  തൊടുപുഴയിലെ  ഡ്രൈവറും മിമിക്രി താരവുമായ  താജുദ്ദീൻ എല്ലാദിവസവും രാവിലെയും വൈകിട്ടും ഒരു മണിക്കൂർ ഫാൻ നിയന്ത്രിക്കുന്ന പരിശീലനത്തിനായി മാറ്റിവയ്ക്കും. 
 
ആദ്യകാലത്തൊക്കെ മുറിവുകൾ ഉണ്ടാകുമായിരുന്നെങ്കിലും കഠിനമായ പരിശീലനത്തിലൂടെ ഫാനിനെ നാക്കുകൊണ്ട് നിയന്ത്രണത്തിലാക്കാൻ സാധിച്ചു. 
രണ്ട്‌ മിനിറ്റ് 10 സെക്കൻഡ്കൊണ്ട് 75 ഫാനുകൾ നിയന്ത്രിച്ച് ഗിന്നസ് റെക്കോഡ് സൃഷ്ടിക്കാൻ ഒരുങ്ങുകയാണിദ്ദേഹം. ഇതിനായി ഒരു വർഷമായി തീവ്ര പരിശീലനത്തിലാണ്. എട്ടാം ക്ലാസ് മുതൽ കലാരംഗത്തോട് താൽപ്പര്യമുള്ള താജുദ്ദീൻു മിമിക്രി ആർടിസ്റ്റും പാട്ടുകാരനും കൂടിയാണ്. സ്വകാര്യ ടിവിയിലെ കോമഡി മാസ്റ്റേഴ്സിലൂടെ നാട്ടുകാർക്കും സുപരിചിതനാണ്. 
 
കലാരംഗത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ടെങ്കിലും ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു ലോക റെക്കോഡ് ഇന്ത്യയ്ക്ക് സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് താജുദ്ദീൻ പറയുന്നു. ഇതിനായി സ്പോൺസർമാരെയും തേടുന്നുണ്ട്.ഗിന്നസ് റെക്കോർഡിൽ ഇടംതേടുന്നതിനായി മാർച്ച് മൂന്നിന്‌ കോഴിക്കോട്‌ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. പരിശീലനത്തിനും തന്റെ സ്വപ്നസാക്ഷാൽക്കാരത്തിനും അച്ഛൻ മൂസയും അമ്മ ലൈലയും ഭാര്യ ജസ്നയും കൂടെ തന്നെയുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top