06 July Sunday

പറന്നു, അറിവിന്റെ ശലഭങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് ജില്ലാതലം എൽപി മത്സരത്തിൽ എഴുത്തുപരീക്ഷയുടെ മാർക്ക് ടീച്ചർ ബോർഡിൽ കുറിക്കുന്നത് ആകാംക്ഷയോടെ നോക്കുന്ന മത്സരാർഥികൾ

കട്ടപ്പന 
അറിവിന്റെ ആകാശംതൊട്ട്‌ പാറിപറക്കാൻ വീണ്ടും പ്രതിഭകളെത്തി. അറിവിലൂടെ ലക്ഷ്യബോധവും വിവേകവും കൈവരിച്ച്‌ ജീവിത വിജയത്തിന്റെ പടവുകളിൽ അനായാസം മുന്നേറാൻ പുതുതലമുറയെ പ്രാപ്തമാക്കുന്ന അറിവുത്സവം പങ്കാളത്തം കൊണ്ട്‌ ശ്രദ്ധേയമായി. സ്‌റ്റെയ്‌പ്‌ –ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ 22 ജില്ലാ മത്സരം കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. സമാപന സമ്മേളനത്തിൽ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ എം എം മണി എംഎൽഎയും വിതരണം ചെയ്‌തു. ഉദ്‌ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി ആർ സജി അധ്യക്ഷനായി. അക്ഷരമുറ്റം സംസ്ഥാന കോ ഓർഡിനേറ്റർ പ്രദീപ്‌ മോഹനൻ, ദേശാഭിമാനി ബ്യുറോ ചീഫ്‌ ശക ടി രാജീവ്‌, കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ ആർ ഷാജിമോൻ, എൻ വി ഗിരിജകുമാരി, വി പി ചാക്കോ എന്നിവർ സംസാരിച്ചു. ജില്ലാ കോ ഒർഡിനേറ്റർ എം പി ശിവപ്രസാദ്‌ സ്വാഗതവും സ്വാഗതസംഘം കൺവീനർ എം ഡി വിപിൻദാസ്‌ നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ പ്രദീപ്‌ മോഹനൻ അധ്യക്ഷനായി. കട്ടപ്പന ട്രൈബൽ ഹയർശസക്കൻഡറി സ്‌കൂൾ പ്രഥമാധയാപിക എം രാജി സംസാരിച്ചു. പി സി ദേവദാസ്‌ നന്ദിയും പറഞ്ഞു. 
ഏഴ്‌ ഉപജില്ലയിലെയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ്‌ ജില്ലയിൽ മത്സരിച്ചത്. ഒന്നാംസമ്മാനം 10,000 രൂപയും മെമന്റോയും സർട്ടിഫിക്കറ്റും. രണ്ടാം സമ്മാനം 5000 രൂപയും മെമന്റോയും സർട്ടിഫിക്കറ്റും നൽകി. ജില്ലയിൽ ഒന്ന്‌, രണ്ട്‌ സ്ഥാനങ്ങൾ നേടിയവർ ടീമായി ഡിസംബർ 11ന് തൃശൂരിൽ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും.  ഈ വർഷം മുതൽ ക്വിസ്‌ മത്സരത്തിനൊപ്പം സാഹിത്യ രചനാ മത്സരവും നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top