25 April Thursday

ലോകകപ്പിന്റെ ആവേശം 
ചോദ്യങ്ങളിലും

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
കട്ടപ്പന 
ലോകമെമ്പാടും കാൽപ്പന്തുകളിയുടെ ആവേശത്തിൽ ആറാടുമ്പോൾ അതേ ആവേശം ഒട്ടും ചോരാതെ ലോകകപ്പിനെ സംബന്ധിച്ച ചോദ്യങ്ങളും അക്ഷര മുറ്റത്തിന് വാശികൂട്ടി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത അപൂർവ വൈകല്യം ബാധിച്ചിട്ടും ഇഛാശക്തി കൊണ്ട് ജീവിതം കെട്ടിപ്പിടിച്ച ഇരുപതുകാരൻ ഗാനിം അൽ മുഫ്താഖിന്റെ ചിത്രംചോദ്യമായി വന്നപ്പോൾ ആളുടെ പേരു കണ്ടെത്തുക എന്ന ചോദ്യം ഉദ്യോഗാർഥികളെ കുഴക്കി. 12 ൽ രണ്ടു കുട്ടികൾ മാത്രമാണ് ഈ ചോദ്യത്തിന് ശരിയുത്തരം എഴുതിയത്. കട്ടപ്പന സെന്റ് ജോർജ്  എച്ച് എസ് എസിലെആദിത്യ സുദീഷ് (130 മാർക്ക് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചോറ്റുപാറ ഗവ.ഹൈസ്കൂളിലെ ദേവിക ബിനുകുമാർ 125 മാർക്ക്‌ നേടി രണ്ടാമതെത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top