29 March Friday

കേന്ദ്രത്തിന്റെ ലക്ഷ്യം ഒരു മതം ഒരു ഭാഷ ഒരു രാഷ്ട്രം: 
കെ കെ ജയചന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
തൊടുപുഴ
രാജ്യത്ത് വര്‍​ഗീയ കലാപങ്ങളുണ്ടാക്കി ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ടുനേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ. തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കെ എസ് കൃഷ്‍ണപിള്ള ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനങ്ങളെ കോർപ്പറേറ്റ് മുതലാളിമാർക്ക് വിറ്റുതുലച്ച് രാജ്യത്തെ ഇല്ലാതാക്കുകയാണ്. മുതലാളിമാരുടെ സമ്പത്ത് വർധിപ്പിക്കാന്‍ തൊഴിൽ രംഗത്ത് നിയമങ്ങൾ മാറ്റി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കാർഷികം, വൈദ്യുതി, വിദ്യാഭ്യാസ മേഖലകളെയും തകർക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഒരു മതം ഒരു ഭാഷ ഒരു രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ എത്തിക്കുന്നത്. അദ്ദേഹം പറഞ്ഞു.  
സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിന് വലതുപക്ഷ പാർടികൾ തടസ്സം നിൽക്കുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക മേഖലകളില്‍ നീതി അയോഗ് പട്ടികയിൽ ഏറ്റവും മുന്നിൽ കേരളമാണ്. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് വലതുപക്ഷ മാധ്യമങ്ങളും പാർടികളും. പുതിയ തസ്‍തികകൾ സൃഷ്ടിച്ച് നിയമനം നടത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. 
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും തായ്‌ലൻഡ് സന്ദർശനം കേരളത്തിലെ വിദ്യാഭ്യാസമേഖലയെ വിദേശ സർവകലാശാലകളുമായി ബന്ധിപ്പിക്കുന്നതിനായിരുന്നു. ഇതിനെ വിമർശിച്ച  യുഡിഎഫ് അവരുടെ ഭരണകാലത്ത് 183 വിദേശയാത്ര നടത്തി. പ്രളയ സമയത്ത് ജനങ്ങൾക്ക് നൽകിയ അരിവില കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുചോദിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ പാവയാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. ഗവർണറിലൂടെ കേന്ദ്രസർക്കാർ നയങ്ങൾ കേരളത്തിൽ അടിച്ചച്ചേല്‍പ്പിക്കാനാവില്ല. അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top