23 April Tuesday

കെ എസ് കൃഷ്ണപിള്ളയ്‌ക്ക്‌ സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

കെ എസ് കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണം തൊടുപുഴയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം 
എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

തൊടുപുഴ
അനശ്വര രക്തസാക്ഷി കെ എസ് കൃഷ്ണപിള്ളയുടെ ജ്വലിക്കുന്ന സ്‌മരണയിൽ 72–ാമത് രക്തസാക്ഷിദിനം ആചരിച്ചു. സിപിഐ എം തൊടുപുഴ, കരിമണ്ണൂർ, മൂലമറ്റം ഏരിയകളുടെ നേതൃത്വത്തിലായിരുന്നു ദിനാചരണം. അനുസ്‌മരണത്തിന്റെ ഭാഗമായി ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്‌പാർച്ചനയും നടത്തി. വൈകിട്ട്‌ അനുസ്‌മരണ സമ്മേളനത്തിന്റെ ഭാഗമായി മൂന്നിടങ്ങളിലും നൂറുകണക്കിനുപേർ അണിനിരന്ന പ്രകടനവും നടന്നു. സിപിഐ എം തൊടുപുഴ ഏരിയ സമ്മേളനത്തിന്റെ സമാപനത്തിനുശേഷം സമ്മേളന നഗരിയായ മർച്ചന്റ് അസോസിയേഷൻ ഹാളിൽനിന്ന്‌ ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു. 
        അനുസ്‌മരണസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ, ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി ആർ സോമൻ, കെ എം ബാബു, കെ ആർ ഷാജി, തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന്‌ തിരുവനന്തപുരം സൗപർണികയുടെ നാടകം ‘ഇതിഹാസം’ അരങ്ങേറി.
   മൂലമറ്റത്ത്‌ പ്രകടനത്തെ തുടർന്ന്‌ ചേർന്ന അനുസ്‌മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്, ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ്, ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ, ഏരിയ കമ്മിറ്റിയംഗങ്ങളായ പി ഡി സുമോൻ, കെ എസ് ജോൺ എന്നിവർ സംസാരിച്ചു. 
     കരിമണ്ണൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ്‌ കൃഷ്‌ണപിള്ള രക്തസാക്ഷി ദിനാചരണത്തോട്‌ അനുബന്ധിച്ച്‌ ഉടുമ്പന്നൂർ പാറേക്കവലയിൽനിന്ന്‌ പ്രകടനം ആരംഭിച്ചു. ഉടുമ്പന്നൂർ ടൗണിൽ ചേർന്ന അനുസ്‌മരണസമ്മേളനം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കെ ആർ ഗോപാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ്‌ രാജൻ, കെ എസ്‌ മോഹനൻ, ഏരിയ സെക്രട്ടറി എൻ സദാനന്ദൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ എം ലതീഷ്‌, പി പി സുമേഷ്‌, പി ജെ ഉലഹന്നാൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top