29 March Friday
ലോക ടൂറിസം ദിനാചരണം

സഞ്ചാരകേന്ദ്രങ്ങൾ സ്മാർട്ടായി ക്ലീനായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി രാമക്കൽമേട് ശുചിയാക്കിയപ്പോൾ

ഇടുക്കി
‘വിനോദസഞ്ചാരത്തെക്കുറിച്ച് പുനർവിചിന്തനം നടത്താം' എന്ന സന്ദേശവുമായി ജില്ലയിലെങ്ങും ലോക ടൂറിസംദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങൾ മാലിന്യവിമുക്തമാക്കി മനോഹരമാക്കിയും ശുചിത്വ ടൂറിസത്തെക്കുറിച്ച് ബോധവൽക്കരണം നടത്തിയുമാണ് വിനോദസഞ്ചാര വകുപ്പും ഡിടിപിസിയും സന്നദ്ധ സംഘടനകളുംചേർന്ന് ടൂറിസം ഡേ ആഘോഷമാക്കിയത്. 
  ജില്ലാ ഭരണനേതൃത്വത്തിന്റെയും ഇടുക്കി ഡിടിപിസിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം വെള്ളപ്പാറയിൽ ശുചീകരണംനടത്തി കലക്ടർ ഷീബ ജോർജ്‌ നിർവഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷനായി. ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് സംസാരിച്ചു. കുടുംബശ്രീ, പൈനാവ് ഗവ. എൻജിനിയറിങ്‌ കോളേജ് എൻഎസ്എസ് യൂണിറ്റ്, മുട്ടം ഐഎച്ച്ആർഡി ടൂറിസം ക്ലബ്, ഡിടിപിസി ജീവനക്കാർ, കട്ടപ്പന എക്സ് സർവീസ്‌മെൻ ചാരിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.  
  ഉദ്ഘാടനശേഷം വെള്ളപ്പാറയിലെ കൊലുമ്പൻ സമാധി വൃത്തിയാക്കി ചെടികൾനട്ടു. കൂടാതെ കോളേജ് വിദ്യാർഥികളും കുടുംബശ്രീ പ്രവർത്തകരുംചേർന്ന് കൊലുമ്പൻ സമാധി മുതൽ ഹിൽവ്യൂ പാർക്ക്‌ വരെയും, പൈനാവ് റോഡ്, പാറേമാവ് റോഡ് എന്നിവയുടെ പാതയോരവും വൃത്തിയാക്കുകയും ഹിൽവ്യൂ പാർക്ക് പ്രവേശനകവാടംവരെ ചെടികൾനട്ട്‌ മനോഹരമാക്കുകയുംചെയ്തു.
മൂന്നാർ 
പുതിയ ഉണർവിൽ
ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ഡിടിപിസിയുടെ ആഭിമുഖ്യത്തിൽ ശുചീകരണപ്രവർത്തനം നടത്തി. മൂന്നാർ പോതമേട് വ്യൂ പോയിന്റിൽ ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ്മ ഉദ്ഘാടനംചെയ്തു. പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് പ്രതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പോതമേട് വ്യൂ പോയിന്റ് മുതൽ മൂന്നാർ കെഎസ്ആർടിസി ബസ് ഡിപ്പോ വരെ ശുചീകരണപ്രവർത്തനം നടത്തി. 
   മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ദേവികുളം സിഗ്നൽ പോയിന്റ് മുതൽ മൂന്നാർ പൊലീസ് സ്റ്റേഷൻവരെ ശുചീകരണം നടത്തി. മൂന്നാർ എൻജിനിയറിങ് കോളേജ്, മൂന്നാർ സർക്കാർ കോളേജ് ക്ലബ് പ്രതിനിധികൾ, മൂന്നാർ സർക്കാർ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്, തൊടുപുഴ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥികൾ, മുട്ടം അൽഅസർ കോളേജ് വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, മൂന്നാർ ഹോട്ടൽ ആൻഡ് റിസോർട്ട് അസോസിയേഷൻ, അഡ്വഞ്ചർ ടൂർ ഓപ്പറേറ്റേഴ്സ്, വ്യാപാരികൾ, എൻജിഒ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top