23 April Tuesday

സ്പോർട്സ് ടൂറിസം റാലി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
മൂലമറ്റം 
സ്പോർട്സ് ടൂറിസം പ്രൊമോഷൻ റാലി തൊടുപുഴ ഡിവൈഎസ്‌പി മധു ബാബു ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് എത്തിയ റോളറിങ്ബോൾ ടീം, സൈക്കിൾ, ഇരുചക്രവാഹനങ്ങൾ എന്നിവർ അണിനിരന്ന റാലി ആവേശകരമായി മുന്നേറി. മലങ്കര ടൂറിസം, ജില്ലാ ഭരണം, ഡിടിപിസി, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ  നേതൃത്വത്തിൽ ഇടുക്കി ജില്ലാ റോൾബോൾ അസോസിയേഷൻ എന്നിവരായിരുന്നു സംഘാടകർ. സ്പോർട്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ എൽ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, ജില്ലാ സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി പി കെ കുര്യാക്കോസ്, ജില്ലാ റോൾബോൾ അസോസിയേഷൻ സെക്രട്ടറി പി കെ രാജേന്ദ്രൻ, ഷിജി ജെയിംസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
 മലങ്കര ഹബ്ബിൽ എത്തിച്ചേർന്ന റാലിക്ക് മുട്ടം ടൂറിസം ആൻഡ്‌ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യോഗം മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ ഉദ്ഘാടനംചെയ്തു. സൊസൈറ്റി സെക്രട്ടറി ടോമി മൂഴിക്കുഴിയിൽ അധ്യക്ഷനായി. തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ കെ ബിജു മുഖ്യപ്രഭാഷണംനടത്തി. വാർഡ് അംഗം സൗമ്യ സാജബിൻ, സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റെന്നി ആലുങ്കൽ, എം എ ഷബീർ, ബിനു താന്നിക്കൽ, എൻ എം സമദ്, ലോറൻസ് മാത്യു, ടി എ അലിയാർ, ടി എ രാജു കല്ലുമല, കെ ആർ ശിവദാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top