25 April Thursday

ഒരുലക്ഷം ദേശീയ പതാകകൾ പാഴായ സംഭവം: നഷ്ടം ഈടാക്കാനായില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
ഇടുക്കി
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ജില്ലയിലെമ്പാടും  ഉയർത്താനെത്തിച്ച ഒരുലക്ഷത്തിലേറെ ദേശീയ പതാകകൾ പാഴായ സംഭവത്തിൽ ഉത്തരവാദികളിൽനിന്നും നഷ്ടം ഈടാക്കാനായില്ല. ഇതുസംബന്ധിച്ച്‌ കലക്ടർ കുടുംബശ്രീയോട്‌ വിശദീകരണം തേടിയെങ്കിലും തുടർനടപടി ഉണ്ടായില്ല. അശോക ചക്രത്തിലും അളവിലും മാനദണ്ഡം പാലിക്കാതെ നിർമിച്ച ദേശീയ പതാകയാണ്‌ ഉപയോഗശൂന്യമായത്‌. പതാക നിർമാണവും വിതരണവും നെടുങ്കണ്ടത്തെയും തടിയമ്പാട്ടേയും സംരംഭക കുടുംബശ്രീ യൂണിറ്റുകളേയാണ്‌ ഏൽപ്പിച്ചിരുന്നത്‌. എന്നാലിവർ  മൂവാറ്റുപുഴയിലെ എഎസ്‌ ട്രേഡേഴ്‌സിനെയും അവർ ബംഗളൂരുവിലെ കമ്പനികൾക്കും നൽകി. 
   സ്വാതന്ത്ര്യദിനത്തിൽ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള ക്യാമ്പയിനായിരുന്നു 'ഹർ ഘർ തിരംഗ'. എന്നാൽ പലഭാഗങ്ങളിലും പതാക തികഞ്ഞിരുന്നില്ല. കാര്യങ്ങൾ സുഗമമായി നടത്താനാണ്‌ കുടുംബശ്രീയെയെ ഏൽപ്പിച്ചത്‌. എന്നാൽ കുടുംബശ്രീ കരാർ മറിച്ചുനൽകുകയായിരുന്നു.  കുടുംബശ്രീ യൂണിറ്റുകളുടെ കൺസോർഷ്യം ബംഗളൂരു ആസ്ഥാനമായുള്ള രണ്ടു കമ്പനികളെ ഏൽപ്പിച്ചെന്നാണ്‌ ജില്ലാ കുടുംബശ്രീ പറയുന്നത്‌. ഇതിനായി 22 ലക്ഷം രൂപ ഒന്നിച്ച്‌   ജില്ലാ കുടുംബശ്രീവഴി നൽകുകയായിരുന്നു. 
   എന്നാൽ വളരെക്കുറച്ച്‌ പതാകകളിൽ മാത്രമാണ്‌ അളവിലും നിറത്തിലും വ്യത്യാസം വന്നതെന്നും അല്ലാത്തവ വിതരണം ചെയ്യാമായിരുന്നെന്നും മൂവാറ്റുപുഴയിലെ കരാറുകാരൻ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top