23 April Tuesday

ഹൃദയദിനത്തില്‍ മിനി മാരത്തണുമായി സഹകരണ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021
കട്ടപ്പന
ലോക ഹൃദയദിനത്തിൽ മാനവ ശ്രദ്ധയുണർത്താൻ കട്ടപ്പന സഹകരണ ആശുപത്രി. ബുധൻ രാവിലെ ഒമ്പതിന്‌ കട്ടപ്പന ടൗണിൽ സഹകരണ ആശുപത്രിയിലെ നേഴ്സിങ് ടീം മിനി മാരത്തൺ ഒരുക്കുന്നു. ശരിയായ വ്യായാമവും ഭക്ഷണക്രമവും ജീവിതരീതിയും ഹൃദയ സംരക്ഷണത്തിന്‌ അനിവാര്യമാണ്‌ എന്ന ഓർമപ്പെടുത്തലുമായാണ് സഹകരണ ആശുപത്രി കാർഡിയോളജി വിഭാഗം മിനി മാരത്തൺ സംഘടിപ്പിക്കുന്നത്.   ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യൻ മാരത്തൺ ഫ്ലാഗ്‌ഓഫ്‌ ചെയ്ത് അണിചേരും. ഇടുക്കികവലയിൽനിന്ന് ആരംഭിക്കുന്ന മാരത്തൺ സെൻട്രൽ ജങ്ഷൻ വഴി പഴയ ബസ് സ്റ്റാൻഡിന്‌ മുന്നിലൂടെ പള്ളിക്കവലയിലെത്തി തിരികെ പുതിയ ബസ് സ്റ്റാൻഡിനുള്ളിലൂടെ സഹകരണ ആശുപത്രിയിൽ എത്തും. ഡയറക്ടർ സി വി വർഗീസ് മാരത്തൺ താരങ്ങളെ സഹകരണ ആശുപത്രി അങ്കണത്തിൽ സ്വീകരിക്കും. ആശുപത്രി പ്രസിഡന്റ്‌ കെ ആർ സോദരൻ, കൺവീനർ കെ പി സുമോദ്, ആശുപത്രി സൂപ്രണ്ട് ഡോ. ജോസൻ വർഗീസ് എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top