22 September Friday

ആധികാരിക രേഖ പുറത്തിറങ്ങുമ്പോള്‍
വിവാദങ്ങള്‍ ഇല്ലാതാകും: എം എം മണി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
ഇടുക്കി
കുടിയേറ്റവും പോരാട്ടങ്ങളും നിറഞ്ഞതാണ് ഇടുക്കിയുടെ ചരിത്രമെന്ന് എം എം മണി എംഎൽഎ. എന്നാൽ ഇടുക്കിക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് വർഷങ്ങളായി നടന്നുവരുന്നത്. ഇതിനെതിരെയുള്ള നാഴികക്കല്ലായായി ഇടുക്കി മഹോത്സവം മാറും. സെമിനാറുകളും സംവാദങ്ങളം പൂർത്തിയാകുമ്പോൾ ഇടുക്കിയുടെ ആധികാരിക രേഖ പുറത്തിറങ്ങും. അതോടെ അനാവശ്യ വിവാദങ്ങൾക്ക് പ്രസക്തിയില്ലാതാകും. നാടിന്റെ പൈതൃകം സംരക്ഷിക്കാൻ വരും തലമുറയ്ക്ക് പ്രചോദനമാകും. പ്രകൃതിക്ഷോഭങ്ങൾ ഏൽപ്പിച്ച മുറിപ്പാടുകൾ മായ്ച്ച് ഇടുക്കി അതിജീവനത്തിന്റെ പാതയിലാണ്. സമാനതകളില്ലാത്ത വികസന മുന്നേറ്റം ജനം തിരിച്ചറിയുന്നു. പശ്ചാത്തലം, ആരോഗ്യം, ടൂറിസം തുടങ്ങി എല്ലാ മേഖലകളിലും കോടാനുകോടികളുടെ വികസനമെത്തി. നിരവധി പദ്ധതികൾ പുരോഗമിക്കുകയാണ്. സർവമേഖലകളിലും വികസനം എത്തുമെന്ന് തെളിഞ്ഞുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top