25 April Thursday

രാജ്യവിരുദ്ധ താൽപര്യ നയങ്ങൾ 
മോദിസർക്കാർ ഉപേക്ഷിക്കണം: 
മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

ഇടുക്കി മഹോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ സിമ്പോസിയം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു

 

ചെറുതോണി
രാജ്യത്തിന്റെ വ്യവസായ, സാമ്പത്തിക, കാർഷിക , കയറ്റുമതി, ഇറക്കുമതി നയങ്ങളെല്ലാം തൊഴിൽ മേഖലകളുടെ കുതിപ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന്‌  മന്ത്രി വി എൻ വാസവൻ. ഈ അടിസ്ഥാന പ്രശ്നം കാണാതെ നാട്ടിലെ തൊഴിൽ പ്രതിസന്ധിക്ക് പരിഹാരമാകില്ല. ഇടുക്കി മഹോത്സവത്തിനോട് അനുബന്ധിച്ച് " തൊഴിൽ മേഖല -വ്യവസായങ്ങൾ - പ്രതിസന്ധിയും പരിഹാര മാർഗങ്ങളും " സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
ഒരു നാട്ടിൽ വ്യാവസായിക  മേഖല മുന്നോട്ടു പോകണമെങ്കിൽ അവിടുത്തെ സാമ്പത്തിക രംഗം പരിശോധിക്കണം.  ഭൂമി പണിയെടുക്കുന്നവന്റെ കൈകളിലെത്തിയാൽ മാത്രമേ കാർഷിക വിപ്ലവത്തിന് അടിത്തറ പാകാനാകൂ. ഇതിലൂടെയേ വ്യവസായ വിപ്ലവത്തിലേക്കും അതുവഴി തൊഴിലില്ലായ്മ പരിഹരിക്കാനും സാധിക്കൂ. ഉൽപാദന ഉപാധികൾ സാമൂഹ്യവൽക്കരിക്കണം. ഇത്തരമൊരു വീക്ഷണം ഇന്ത്യൻ ഭരണാധികാരികൾക്കില്ല. തോട്ടം വിളകൾ  വൻ തകർച്ചയിലാണ്. ഇത് തൊഴിലാളികളെയും ബാധിച്ചിരിക്കും. രാജ്യവിരുദ്ധ താൽപര്യങ്ങൾ  ഉയർത്തിപ്പിടിക്കുന്ന നയങ്ങൾ സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണം. തൊഴിലാളികളെ ആക്രമിച്ച് നടത്തുന്ന കരിനിയമങ്ങൾ ആണ് രാജ്യത്തിപ്പോൾ. 
 ജില്ലയിൽ ഓരോ പഞ്ചായത്തും ഓരോ ടൂറിസ്റ്റ് കേന്ദ്രമാകണം. അതിന് ഉത്തരവാദിത്ത ടൂറിസം, ഫാം ടൂറിസം, അഡ്വഞ്ചർ ടൂറിസം തുടങ്ങിയവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം–മന്ത്രി പറഞ്ഞു.
 സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ അധ്യക്ഷനായി. വാഴൂർ സോമൻ എംഎൽഎ , ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി മലയാലപ്പുഴ ജ്യോതിഷ്കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇടുക്കി മഹോത്സവം സംഘാടക സമിതി ചീഫ് കോർഡിനേറ്റർ സി വി വർഗീസ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ, അഡ്വ. എ രാജ എംഎൽഎ , മുൻ എംപി ജോയ്സ് ജോർജ് , സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഷൈലജ സുരേന്ദ്രൻ, ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ് , ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി എസ് രാജൻ എന്നിവർ പങ്കെടുത്തു. സിഐടിയു ജില്ലാ പ്രസിഡന്റ് ആർ തിലകൻ സ്വാഗതവും  ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി വി എ കുഞ്ഞുമോൻ നന്ദിയും പറഞ്ഞു. ചിന്ത പുസ്തകോത്സവം ചടങ്ങിൽ കുസാറ്റ് സിൻഡിക്കറ്റംഗവും മുൻ എംപിയുമായ പി കെ ബിജു ഉദ്ഘാടനം ചെയ്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top