26 April Friday
തൊഴിലാളി പ്രശ്‌നങ്ങൾ സമഗ്രമായി വിലയിരുത്തി സെമിനാർ

ട്രേഡ്‌ യൂണിയനുകൾ കരുത്തേകി: 
കെ കെ ജയചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
 
ചെറുതോണി
 തൊഴിലാളികളുടെ ജീവിതാവസ്ഥക്ക്‌ വലിയ മാറ്റം വന്നത്‌ തൊഴിലാളി സംഘടനകളുടെ പ്രത്യേകിച്ച്‌ സിഐടുവിന്റെ ശക്തമായ ഇടപെടലുകളെ തുടർന്നാണെന്ന സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ജയചന്ദ്രൻ പറഞ്ഞു. ഇടുക്കി മഹോത്സവത്തോടനുബന്ധിച്ച്‌ നടന്ന സെമിനാറുകളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ജനജീവിതം ഇന്നു കാണുന്ന തരത്തിൽ ഉയർന്നുവന്നതിൽ ട്രേഡ് യൂണിയനുകൾക്ക്‌  നിർണായക പങ്കുണ്ട്‌. 1970 ൽ സി ഐ ടി യു രൂപീകരണത്തോടെ തൊഴിലാളികൾക്ക് അർഹമായ അവകാശങ്ങൾ നേടി കൊടുക്കാനും മുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞതായും ജയചന്ദ്രൻ പറഞ്ഞു.  സിഐടിയു ജില്ലാ ട്രഷറർ കെ വി ശശി അധ്യക്ഷനായി. 
ജില്ലയിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രം, ജില്ലയിലെ തൊഴിലാളി സമരങ്ങളുടെ ചരിത്രം, ജില്ലയിലെ തോട്ടം മേഖലയും തൊഴിലാളികളുടെ ജീവിതവും, അണക്കെട്ടുകളുടെ ചരിത്രം സംരംഭങ്ങളിൽ ജില്ലയുടെ പങ്ക്, മോട്ടോർ രംഗത്തെ തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്നിങ്ങനെ അഞ്ചു വിഷയങ്ങളിലാണ്‌  സെമിനാറുകൾ നടന്നത്‌.തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ തലത്തിലുമുള്ള സമഗ്ര വിശകലനമായി മാറി. നേതാക്കളായ ജി വിജയാനന്ദ്, കെ എസ് മോഹനൻ , ആർ തിലകൻ, പി എസ് രാജൻ ,ടി ആർ സോമൻ , നിഷാന്ത് വി ചന്ദ്രൻ എന്നിവർ സെമിനാറുകൾ നയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top