29 March Friday

"എന്റെ കേരളം' പ്രദർശന വിപണനമേള ഇടുക്കിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
ഇടുക്കി
എന്റെ കേരളം പ്രദർശന വിപണനമേളയുടെ രണ്ടാം എഡിഷൻ ഏപ്രിൽ 28  മുതൽ മെയ്‌ നാല്‌ വരെ ജില്ലാ ആസ്ഥാനത്ത്  സംഘടിപ്പിക്കും. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സർവകക്ഷി യോഗമാണ്  തീരുമാനമെടുത്തത്‌. വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് ഏഴ് ദിവസം നീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. വിവിധ വകുപ്പുകളുടെ സേവനങ്ങൾ, പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്ന  സ്റ്റാളുകൾ മേളയിൽ ഉണ്ടാകും. കൂടാതെ വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും. വിനോദസഞ്ചാരം, വ്യവസായം, കൃഷി തുടങ്ങിയ പ്രധാന മേഖലകൾ തിരിച്ച്  സെമിനാറുകൾ, കോളേജ് വിദ്യാർഥികൾക്കായി വിദഗ്ധരുടെ ക്ലാസുകൾ എന്നിവയുമുണ്ടാകും. കൂടാതെ പ്രാദേശിക കലാ സംഘങ്ങൾക്കും മേളയിൽ അവസരം ലഭിക്കും. എല്ലാ ദിവസവും പ്രഫഷണൽ കലാ സംഘങ്ങളുടെ പരിപാടികളും അരങ്ങേറും. 
28ന്  ചെറുതോണിയിൽനിന്ന് ആരംഭിച്ച് വാഴത്തോപ്പ് സ്‌കൂളിലെ മേള നഗരിയിൽ എത്തുന്ന  സാംസ്‌കാരിക ഘോഷയാത്രയോടെയാകും എന്റെ കേരളം പരിപാടിക്ക് തുടക്കമാകുക.യോഗത്തിൽ എംഎം മണി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ടി ബിനു, ജില്ലാ കലക്ടർ ഷീബ ജോർജ്‌, അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, സബ് കലക്ടർമാരായ ഡോ.അരുൺ എസ് നായർ, രാഹുൽകൃഷ്ണശ്ശർമ, പിആർഡി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ ആർ പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി എസ്‌ വിനോദ്, ജില്ലാതല വകുപ്പ് മേധാവികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top