24 April Wednesday

സിപിഐ എം തൊടുപുഴ, മൂലമറ്റം 
ഏരിയ സമ്മേളനങ്ങൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

സിപിഐ എം മൂലമറ്റം ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

 തൊടുപുഴ

സിപിഐ എം തൊടുപുഴ ഏരിയ സമ്മേളനത്തിന്‌ പ്രൗഢോജ്വല തുടക്കം. പ്രതിനിധിസമ്മേളനം നടക്കുന്ന എ ആർ നാരായണൻ നഗറിൽ(തൊടുപുഴ മർച്ചന്റ്‌ ട്രസ്റ്റ്‌ ഹാൾ) മുതിർന്ന ഏരിയ കമ്മിറ്റിയംഗം എം കുമാരൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റിയംഗം ടി ആർ സോമന്റെ അധ്യക്ഷതയിലാണ്‌ സമ്മേളനം ആരംഭിച്ചത്‌.
ഏരിയ കമ്മിറ്റിയംഗങ്ങളായ എം എം മാത്യു രക്തസാക്ഷിപ്രമേയവും എം ആർ സഹജൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സിപിഐഎം  സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ സംസാരിച്ചു. 
മുൻ എംപി ജോയ്‌സ്‌ ജോർജ്‌, നഗരസഭാ ചെയർമാൻ സനീഷ്‌ ജോർജ്‌, വൈസ്‌ ചെയർപേഴ്‌സൺ ജെസി ജോണി, കേരള കോൺഗ്രസ്‌ എം ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ ഐ ആന്റണി എന്നിവർ ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. കെ എം ബാബു സ്വാഗതം പറഞ്ഞു. ആദ്യകാല പാർടി പ്രവർത്തകരെ സമ്മേളനത്തിൽ ആദരിച്ചു. സമ്മേളന നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രസീഡിയം: കെ ആർ ഷാജി(കൺവീനർ), ടി ആർ സോമൻ, വി ബി ദിലീപ് കുമാർ, സബീന ബിഞ്ചു. മിനുട്‌സ്‌: എം എം റഷീദ്(കൺവീനർ), കെ പി ഷംസുദ്ദീൻ, ലൈല ജോസഫ്, ലിനു ജോസ്.
പ്രമേയം:- കെ എം ബാബു(കൺവീനർ), എം പി ഷൗക്കത്തലി, അജയ് ചെറിയാൻ തോമസ്, ശ്രീജ രാജീവ്. ക്രഡൻഷ്യൽ: എം എം മാത്യു(കൺവീനർ), വി ആർ പവിരാജ്, ബി സജികുമാർ.
പ്രതിനിധി സമ്മേളനത്തിൽ ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, കെ വി ശശി, വി വി മത്തായി, കെ എസ് മോഹനൻ, വി എൻ മോഹനൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. 16 ലോക്കൽ കമ്മിറ്റികളിൽനിന്നായി 130 പ്രതിനിധികൾ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം ശനിയും തുടരും. വൈകിട്ട്‌ നാലിന്‌ പ്രകടനത്തിനുശേഷം മുനിസിപ്പൽ മൈതാനത്ത്‌ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യും. തുടർന്ന്‌ തിരുവനന്തപുരം സൗപർണികയുടെ ഷേക്‌സ്‌പിയർ നാടകം ‘ഇതിഹാസം’ അവതരിപ്പിക്കും.
 
മൂലമറ്റം
സിപിഐ എം മൂലമറ്റം ഏരിയ സമ്മേളനത്തിനു തുടക്കംകുറിച്ച്‌ മുതിർന്ന പ്രതിനിധി സി എ ഹസൻ റാവുത്തർ പ്രതിനിധി സമ്മേളന നഗറിനുമുന്നിൽ പതാക ഉയർത്തി. കെ വി സണ്ണി നഗറിൽ(ഇന്ദ്രനീലം ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ  ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ എസ് ജോൺ താൽക്കാലിക അധ്യക്ഷനായി. എം കെ ഷാജി രക്തസാക്ഷി പ്രമേയവും എസ്‌ ആർ രാജശേഖരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ് സ്വാഗതം പറഞ്ഞു.
സമ്മേളന നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രസീഡിയം: കെ എസ് ജോൺ(കൺവീനർ), പി ആർ പുഷ്‌പവല്ലി, കെ എൻ ഷിയാസ്. പ്രമേയം:- പി ഡി സുമോൻ(കൺവീനർ), പി പി ചന്ദ്രൻ, ബീന ജോൺസൺ, വി സി ബൈജു, പി ജെ രതീഷ്, പി എ ഗോപി. മിനുട്സ്: കെ പി സുനീഷ്‌(കൺവീനർ), പി പി സണ്ണി, എ എ പത്രോസ്, റോസിലി ബേബി, എം ജി വിജയൻ, സി വി സുനിൽ. ക്രഡൻഷ്യൽ: ടി കെ മോഹനൻ(കൺവീനർ), പി എം ചാക്കോ, പി ജി ദാസ്, ഇ കെ കബീർ, ടി എം റഷീദ്, പി പി സൂര്യകുമാർ, എം കെ ഷാജി, ടി രതീഷ്. 12 ലോക്കൽ കമ്മിറ്റികളിൽനിന്നായി 130 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി വി വർഗീസ്, വി വി മത്തായി, ആർ തിലകൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.  
സമ്മേളനം ശനിയാഴ്ച സമാപിക്കും. വൈകിട്ട്‌ പ്രകടനത്തിനുശേഷം ചേരുന്ന പൊതുസമ്മേളനം സഹകരണമന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top