24 April Wednesday
ചരിത്രസമരത്തിന്‌ ഒരാണ്ട്‌

കർഷകപോരാട്ടത്തിന്‌ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

സംയുക്ത കർഷകസമരം ഇരട്ടയാറിൽ കർഷകസംഘം ജില്ലാ സെക്രട്ടറി എൻ വി ബേബി ഉദ്‌ഘാടനംചെയ്യുന്നു

ഇടുക്കി
കർഷകരുടെ ഐതിഹാസിക സഹനസമരത്തിന്‌ ഒരാണ്ട്‌. ബിജെപി സർക്കാർ നടപ്പാക്കുന്ന കർഷകദ്രോഹ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ഡൽഹിയിൽ നടന്നുവരുന്ന കർഷകസമരത്തിന് ജില്ലയിലെമ്പാടും ഐക്യദാർഢ്യം. കർഷകർക്ക്‌ പിന്തുണയും ആദരവും പ്രഖ്യാപിച്ച്‌ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിലാണ്‌ വിവിധ കേന്ദ്രങ്ങളിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്‌. 
    കാർഷിക നിയമങ്ങൾ പിൻവലിച്ചുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ച്‌ നിയമമാക്കുക, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നൽകുക, കർഷക സമരങ്ങളിൽ പങ്കെടുക്കുന്നതിനിടയിൽ മരണപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുക, കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജേഷ് മിശ്രയെ മന്ത്രി സഭയിൽനിന്നു പുറത്താക്കുക, വൈദ്യുത സ്വകാര്യവൽക്കരണ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ നടന്നുവരുന്ന കർഷകസമരത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. 
  ഇരട്ടയാറിൽ പരിപാടി കർഷകസംഘം ജില്ലാ സെക്രട്ടറി എൻ വി ബേബി ഉദ്‌ഘാടനംചെയ്‌തു. സണ്ണി കുഴിയംപ്ലാക്കൽ അധ്യക്ഷനായി. മാത്യു ജോർജ്‌, ജോയി കുഴികുത്തിയാനി, പി ബി ഷാജി, വി കെ സോമൻ, ജോസുകുട്ടി കണ്ണമുണ്ടയിൽ, ജിംസൺ വർക്കി, ജോസഫ്‌ തോമസ്‌ എന്നിവർ സംസാരിച്ചു. രാജകുമാരിയിൽ കർഷകസംഘം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി എ കുഞ്ഞുമോൻ ഉദ്‌ഘാടനംചെയ്‌തു. പി ആർ പുഷ്‌പാംഗതൻ, വർഗീസ് ആറ്റുപുറം, എം എൻ ഹരിക്കുട്ടൻ, കെ കെ തങ്കച്ചൻ, പി രവി, അഡ്വ. മാത്യു ജോൺ, വി എം ബേബി, ജോളി ജോസ്, കെ ജി ഗിരീഷ് എന്നിവർ പങ്കെടുത്തു. നെടുങ്കണ്ടത്ത്‌ കേരള കർഷക യൂണിയൻ നേതാവ് ബേബിച്ചൻ ചിന്താർമണി ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എൻ കെ ഗോപിനാഥൻ അധ്യക്ഷനായി. നേതാക്കളായ പി എം എം ബഷീർ, പി കെ സാദാശിവൻ, വി പി ശങ്കരക്കുറുപ്പ്, സിബി മൂലേപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
 ആനച്ചാലിൽ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി ഉദ്ഘാടനംചെയ്തു. കെ ബി വരദരാജൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി കെ ഷാജി, മാത്യു വർഗീസ്, ബിജു ഐക്കര, പി ബി സജീവ്, വി ജി പ്രതീഷ് കുമാർ, ടി പി രാജപ്പൻ എന്നിവർ സംസാരിച്ചു. മുരിക്കാശേരിയിൽ കേരള കർഷകസംഘം സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. കിസാൻസഭ ജില്ലാ വൈസ് പ്രസിഡന്റ്‌ ബെന്നി പൂന്തുരുത്തിയിൽ അധ്യക്ഷനായി. ജോസഫ് തെരുവിലങ്ങാട്, സിജി ചാക്കോ ജോസ് കുഴികണ്ടം, സിനോജ് വള്ളാടി, എം വി ബേബി, സണ്ണി ഇല്ലിക്കൽ, ഇ എൻ ചന്ദ്രൻ, ജോർജ് അമ്പഴം എന്നിവർ സംസാരിച്ചു. 
കുമളിയിൽ കേരള കർഷകസംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി സോമശേഖരൻ ഉദ്‌ഘാടനംചെയ്‌തു. വി ആർ ബാലകൃഷ്‌ണൻ അധ്യക്ഷനായി. എസ്‌ രാജേന്ദ്രൻ, വൈ എം ബെന്നി, എം എസ്‌ വാസു, എം മുഹമ്മദ്‌, ആർ ബിനുക്കുട്ടൻ, പി എ നസീർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top