24 April Wednesday

വിദ്യാർഥികൾക്ക്‌ ഹോമിയോപ്പതി പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

 

ഇടുക്കി
സ്‌കൂൾ വിദ്യാർഥികളിൽ പ്രതിരോധശക്തി വർധിപ്പിക്കുന്നതിനുള്ള ഹോമിയോ ബൂസ്റ്റർ മരുന്നിന്റെ വിതരണം ജില്ലയിൽ ആരംഭിച്ചു. സ്‌കൂൾ തുറക്കുന്നതിന്‌ മുന്നോടിയായി ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിലാണ്‌ വിദ്യഭ്യാസവകുപ്പുമായി സഹകരിച്ച്‌ മരുന്ന്‌ വിതരണം ചെയ്യുന്നത്‌. ബുധൻ വരെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലുവരെ എല്ലാ ഹോമിയോ ആശുപത്രികളിൽനിന്നും ഡിസ്പെപെൻസറികളിൽനിന്നും മരുന്ന് ലഭിക്കും. മരുന്നിനായി ഓൺലൈൻ പോർട്ടൽ സംവിധാനത്തിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യണം. രക്ഷിതാവിന്റെ ഫോൺ നമ്പർ യൂസർ ഐഡിയായി നൽകി പാസ്‌വേർഡ് സെറ്റ് ചെയ്ത് ലോഗിൻ ചെയ്യണം. സമ്മതപത്രവും പൂരിപ്പിച്ച് കഴിഞ്ഞാൽ അപേക്ഷകർക്കുതന്നെ മരുന്ന് വിതരണ കേന്ദ്രവും ദിവസവും സമയവും തെരഞ്ഞെടുക്കാം. സ്‌കൂൾ വിദ്യാർഥികൾക്കായി സൗജന്യ ഹോമിയോപ്പതി ഇമ്യൂണോ ബൂസ്റ്റർ വിതരണം രജിസ്റ്റർ  ചെയ്യുന്നതിനായി https://ahims.kerala.gov.in എന്ന ലിങ്കാണ് ഉപയോഗിക്കേണ്ടത്.
ജില്ലയിൽ ഒന്നര ലക്ഷത്തോളം വിദ്യാർഥികൾക്ക് മരുന്ന് നൽകുമെന്ന് ജില്ലാ ഹോമിയോ ഡിഎംഒ ബീന സക്കറിയ പറഞ്ഞു. ഹോമിയോ വകുപ്പുമായി ബന്ധപ്പെട്ട 66 സർക്കാർ സ്ഥാപനത്തിലും സ്‌കൂളുകളിൽ പ്രത്യേകം തയ്യാറാക്കിയ 11 കേന്ദ്രങ്ങളിലും മരുന്നുവിതരണം ഉണ്ടാകും. ഇവിടങ്ങളിൽ ഡോക്ടർമാരുടെയും സഹായത്തിനായി ആശാവർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top