09 December Saturday
അധ്യാപകര്‍ക്കെതിരെ പിടിഎയുടെ പരാതി

കണ്ണംപടി സ്‌കൂളില്‍ തെളിവെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023

കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്‌കൂളിലെത്തിയ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആർ വിജയയും സംഘവും രക്ഷിതാക്കളോട് വിവരങ്ങൾ ചോദിച്ചറിയുന്നു

 

 
കട്ടപ്പന
ഉപ്പുതറ കണ്ണംപടി ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂളിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആർ വിജയ തെളിവെടുപ്പ് നടത്തി. പ്രഥമാധ്യാപിക ഇൻ ചാർജും സീനിയർ അസിസ്റ്റന്റും ചേർന്ന് സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്നതായും വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നുമുള്ള പിടിഎയുടെ പരാതിയിലാണ് സന്ദർശനം. 
മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ച പരാതിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരമാണ് ഡെപ്യൂട്ടി ഡയറക്ടർ ചൊവ്വാഴ്ച കണ്ണംപടിയിലെത്തിയത്. ആരോപണ വിധേയരായവർ ഉൾപ്പെടെ മുഴുവൻ അധ്യാപകരുടെയും മൊഴികൾ ശേഖരിച്ചു. ക്ലാസ് മുറികളിലെത്തി വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തുകയും സ്‌കൂളിന്റെ നിലവിലെ സൗകര്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
ആദിവാസി വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ പഠനനിലവാരം കുറവാണെന്നാണ് രക്ഷിതാക്കളുടെ പ്രധാന പരാതി. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനാവശ്യമായ ഇടപെടലുകൾ നടത്തുന്നില്ല. ആദിവാസികളായ വിദ്യാർഥികളെയും അധ്യാപകരെയും അവഗണിക്കുന്നു. നേരത്തെ മനുഷ്യാവകാശ കമീഷൻ സ്‌കൂൾ അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്‌കൂളിൽ നിലവിൽ പ്രതിസന്ധികളില്ലെന്ന മറുപടിയാണ് അധ്യാപകർ നൽകിയത്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ പൊലീസിൽ പരാതി നൽകുന്നതായും പിടിഎ ഭാരവാഹികൾ ആരോപിച്ചു. ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top