26 April Friday

ധീരജിന്റെ പ്രസ്ഥാനം മതനിരപേക്ഷതയുടെ 
കാവലാൾ: പി എം ആർഷോ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022
ഇടുക്കി
എൻജിനിയറിങ്ങ് കോളേജുകളിലെ അരാഷ്ട്രീയതയ്ക്കെതിരെ ധീരജിന്റെ പ്രസ്ഥാനം മതനിരപേക്ഷതയുടെ കാവലാളാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു. അരാഷ്ട്രീയം വളർത്തി വർഗീയശക്തികളുടെ പിടിയിലമരുന്ന കലാലയങ്ങളിൽ സർഗശേഷിയുള്ള ധീരജിനെപ്പോലുളള വിദ്യാർഥികൾ പകരുന്ന ആശയംവലുതാണ്. ഇടുക്കി എൻജിനിയറിങ്ങ് കോളേജിൽ ആയുധപരിശീലനം നടത്തിയ യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ കയറിയതും ആക്രമണം നടത്തിയതും എസ്എഫ്ഐയെ ഇല്ലാതാക്കാനാണ്. എന്നാൽ, ധീരജ് പഠിച്ച എപിജെ അബ്ദുൾകലാം സർവകലാശാലയുൾപ്പെടെയുള്ള യൂണിയനുകളിൽ എസ്എഫ്ഐ വൻവിജയം നേടിയതായും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top