19 April Friday
ലോക വിനോദ സഞ്ചാര ദിനം

ജില്ലയിൽ വിപുലമായ ആഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022
ഇടുക്കി
വിനോദസഞ്ചാര ദിനാചരണം വെള്ളപ്പാറയിൽ ചൊവ്വാ രാവിലെ 10.30 ന്  കലക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ടൂറിസംദിന സന്ദേശം നൽകും.  തുടർന്ന് കുടുംബശ്രീയുടെയും, ഗവ.എൻജിനിയറിങ് കോളേജ്, എൻഎസ്എസ് യൂണിറ്റിന്റെയും സഹകരണത്തോടെ കൊലുമ്പൻ സമാധി മുതൽ ഹിൽവ്യൂ പാർക്ക് വരെ പാതയോരം വൃത്തിയാക്കുകയും പൂച്ചെടികൾ നട്ടുപിടിപ്പിക്കും.  
 ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും  വോളിബോൾ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ മൂന്നിന്  മുട്ടം ടൗൺ മുതൽ മലങ്കര ടൂറിസം ഹബ്‌ വരെ സ്‌പോർട്‌സ് ടൂറിസം പ്രമോഷൻ റാലി സംഘടിപ്പിക്കും. ജില്ലാ പൊലീസ് മേധാവി വി യു  കുര്യാക്കോസ് ഫ്‌ളാഗ്ഓഫ് നിർവഹിക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ടൂറിസംദിന സന്ദേശം നൽകും.  
വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ പള്ളിവാസൽ, മൂന്നാർ പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബിന്റെയും ഹോട്ടൽ ആന്റ് റിസോർട്ട് അസോസിയേഷൻ, അഡ്വഞ്ചർ ടൂർ ഓപ്പറേറ്റേഴ്‌സ്, വ്യാപാരികൾ, എൻജിഒ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പോതമേട് വ്യൂ പോയിന്റ് ശുചീകരിക്കും.  
 രാജാക്കാട് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബിന്റെയും കുഞ്ചിത്തണ്ണി ഗവ. എച്ച്എസ്എസിന്റെയും സാൻജോ കോളേജ് രാജാക്കാടും ചേർന്ന്‌  ശ്രീനാരായണപുരം ടൂറിസം കേന്ദ്രവും പാതയോരവും ശുചീകരിക്കും.  
രാമക്കൽമേട്ടിൽ നെടുംങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും ബിഎഡ് കോളേജിന്റെയും ടൂറിസം ക്ലബിന്റെയും സേക്രഡ് ഹേർട്ട് സ്‌കൂളും ചേർന്ന്‌ ടൂറിസം സെന്ററും പരിസരവും ശുചീകരിക്കും.  
പാഞ്ചാലിമേട്ടിൽ പെരുവന്താനം പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബും ചേർന്ന്‌ ടൂറിസം സെന്ററും പരിസരവും ശുചീകരിക്കും.  
 ചക്കുപള്ളം പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബിന്റെയും ആഭിമുഖ്യത്തിൽ അരുവിക്കുഴി ടൂറിസം സെന്ററും പരിസരവും ശുചീകരിക്കും. കുമളിയിൽ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബിന്റെയും മരിയൻ കോളേജ് കുട്ടിക്കാനത്തിന്റെയും പ്ലാസ്റ്റിക് രഹിത ടൂറിസം ബോധവൽക്കരണം, ഫ്‌ളാഷ് മോബ് എന്നിവ സംഘടിപ്പിക്കും. വാഗമണ്ണിൽ ഏലപ്പാറ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബിന്റെയും ആഭിമുഖ്യത്തിൽ ടൂറിസം സെന്ററും പരിസരവും ശുചീകരിക്കുകയും കുട്ടികൾക്കായി പട്ടം പറത്തലും നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top