26 April Friday
ഡിഎഡബ്ല്യുഎഫ്‌ ജില്ലാ സമ്മേളനം

ഭിന്നശേഷിക്കാർക്ക് ക്ഷേമനിധി 
ഏർപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
നെടുങ്കണ്ടം 
ഭിന്നശേഷിക്കാർക്ക്‌  സർക്കാർ ക്ഷേമനിധി ഏർപ്പെടുത്തണമെന്ന്‌ ഡിഫറന്റിലി ഏബിൾഡ്‌ പേഴ്‌സൺസ്‌ വെൽഫെയർ  ഫെഡറേഷൻ (ഡിഎഡബ്ല്യുഎഫ്‌) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്റ് മനോജ്‌ ഭാസ്കരൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ  പി എസ് രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എൻ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി എസ് ചാക്കോ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ്‌ പരശുവയ്ക്കൽ മോഹനൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.  സ്വാഗതസംഘം ചെയർമാൻ പി എൻ  വിജയൻ, കൺവീനർ വി സി അനിൽ, ഡിഎഡബ്ലുഎഫ്‌ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കെ കെ ഷാജു ,സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി  അജി അമ്പാടി, സിപിഐ  എം ജില്ല കമ്മിറ്റിയംഗം  ടി എം ജോൺ  തുടങ്ങിയവർ  സംസാരിച്ചു. 14 ഏരിയയിൽ നിന്നായി   140 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.   സമ്മേളനം ടി എസ് ചാക്കോ പ്രസിഡന്റായും ബിനീഷ് ദേവിനെ  സെക്രട്ടറിയായും തെരഞ്ഞെടുത്തു.  ശ്യാമ സുരേഷാണ്‌ ട്രഷറർ.  കെ എൻ രാജു, എസ്‌ കെ ശിവൻകുട്ടി, ബെന്നി മാത്യു.(വൈസ്‌ പ്രസിഡന്റുമാർ), മനോജ് ഭാസ്കരൻ, ഉത്തമൻ, പി പി ഷാജി (ജോ-യിന്റ്‌ സെക്രട്ടറിമാർ), 35 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top