26 April Friday

ഇടുക്കിയുടെ ഹൃദയത്തുടിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
ചെറുതോണി
ഇടുക്കിയുടെ ചരിത്രത്തിന്റെ സൂഷ്മാംശങ്ങൾ തേടിയുള്ള അന്വേഷണങ്ങൾക്ക്‌ ശനിയാഴ്ച ചെറുതോണിയിൽ തുടക്കമാകും. എം ജിനദേവൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെയാണ്‌ ജൂൺ ഒന്നുവരെ പരിപാടി സംഘടിപ്പിക്കുന്നത്‌.   
 1200 ൽപ്പരം വർഷങ്ങൾപഴക്കമുളളതാണ്‌ ഇടുക്കിയുടെ മനുഷ്യവാസ ചരിത്രം. ഇത്‌ തമസ്കരിച്ച്‌കേവലം 60 വർഷം  മാത്രമുളളതാണ് ഇടുക്കിയുടെ ചരിത്രമെന്നും അത് കയ്യേറ്റ ചരിത്രമാണെന്നും വരുത്തി തീർക്കാനാണ്‌ മാധ്യമപരിസ്ഥിതി  ഉദ്യോഗസ്ഥ ലോബിയുടെ ശ്രമം. കപടപരിസ്ഥിതിവാദികൾക്കെതിരെ ഇടുക്കിയിൽ പുതിയ മുന്നേറ്റമാണ്‌ സൃഷ്ടിക്കപ്പെടുന്നത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അധിക ഭക്ഷ്യോൽപ്പാദനത്തിനും ഭാഷാവിഭജന സംസ്ഥാന രൂപീകരണത്തിനും അതിർത്തി ജില്ലയായ ഇടുക്കിയിൽ ജനസംഖ്യ വർധിച്ചു കാണിക്കുന്നതിനും വേണ്ടി, മലയോരത്തേക്ക് വന്ന് ത്യാഗനിർഭരമായ ജീവിതംനയിച്ച പിൻമുറക്കാരെ അധിക്ഷേപിക്കുന്ന നിഷിപ്ത താല്പര്യക്കാരെ ചരിത്രത്തിന്റെ പിൻബലത്തിൽ ചോദ്യം ചെയ്യനൊരുങ്ങുകയാണ് ഇടുക്കി. പുതിയ കാലഘട്ടത്തിൽ സാമൂഹ്യ രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടുന്നതിന് ചരിത്രബോധവും എല്ലാ വിഷയങ്ങളിലും ആഴത്തിലുളള അറിവും അനിവാര്യമാണ്. ഇടുക്കിയുടെ നേരറിവുകളും ചരിത്ര രേഖകളും കേട്ടറിവുകളും ചോർന്നുപോകാതെ സാംശീകരിച്ച് കൂട്ടിചേർക്കുന്ന ഒത്തുചേരലാണ് ഇടുക്കി മഹോത്സവം. വിവിധ വിഷയങ്ങളിലുളള 30 സെമിനാറുകൾ പുതിയ ഇടുക്കിയെ സൃഷ്ടിക്കാൻ കഴിയുന്ന അത്രയും പര്യാപ്തമാണ്. ഇടുക്കി മഹോത്സവവും ഒരു ചരിത്രമാകുകയാണ്. 1000 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു ചരിത്രപഠനം ഇത്തരത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. എം ജിനദേവൻ പഠനഗവേഷണ കേന്ദ്രത്തിന്റെ മുൻകൈ നാളെകളിൽ ചരിത്രത്തിന്റെ ഭാഗമാകുമെന്നുറപ്പ്. ജില്ലയുടെ ആദ്യത്തെ ബൗദ്ധിക ഉച്ചകോടി എന്നു വിശേഷിപ്പിക്കുന്ന ഈ ഒത്തുചേരലിലേക്ക്  ജനം ഒഴുകിയെത്തും. ജില്ലയുടെ വികാസപരിണാമങ്ങളുടെ പ്രദർശനസ്‌റ്റാളുകൾ പകരുന്നത്‌ വേറിട്ട അറിവുകൾ. രാഷ്ട്രീയ പ്രവർത്തനത്തെ തെറ്റായ അജൻഡകളിലേക്ക് വലതുപക്ഷം വഴിതിരിച്ചുവിടുന്ന ഈ കാലഘട്ടത്തിൽ ശരിയായ പഠനത്തിന്റെ ചരിത്രാന്വേക്ഷണത്തിന്റെ ഉത്സവം ഒരുക്കുകയാണിവിടെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top