26 April Friday

കുരുന്നുകള്‍ക്കരികിലേക്ക് പഠനവണ്ടി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
കട്ടപ്പന
നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വീട്ടുമുറ്റത്തെത്തിക്കാൻ ഡിവൈഎഫ്‌ഐയുടെ പഠനവണ്ടി ഓടിത്തുടങ്ങി. കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പഠനോപകരണ വിതരണം ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ബാഗ്, ബുക്കുകൾ, പേന, കളർ പെൻസിൽ തുടങ്ങി അധ്യയന വർഷത്തേയ്ക്ക് ആവശ്യമായ പഠനോപകരണങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കും. ബ്ലോക്ക് പ്രസിഡന്റ് വിനീഷ് വിനോദ് അധ്യക്ഷനായി. സെക്രട്ടറി ഫൈസൽ ജാഫർ, ജോബി എബ്രഹാം, എം ശിവകുമാർ, സോമേഷ് ചീയപ്പാറയിൽ, രാജലക്ഷ്മി രാജൻ, എ എസ് സഞ്ജിത തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top