19 April Friday

2 വർഷത്തിനുശേഷം 
മൂന്നാർ മാരത്തൺ

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
മൂന്നാർ 
കോവിഡിനെ തുടർന്ന് രണ്ട് വർഷമായി മാറ്റിവച്ച മൂന്നാർ മാരത്തൺ 28, 29 തീയതികളിൽ നടക്കും. 28ന് രാവിലെ പഴയ മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സ്‌റ്റേഡിയത്തിൽ നിന്ന് 71 കി.മീ. ദൈർഘ്യമുള്ള അൾട്രാ മാരത്തൺ ആരംഭിക്കും. 29ന് രാവിലെ 41.195 കി.മീ. ദൈർഘ്യമുള്ള ഫുൾ മാരത്തണും വൈകീട്ട് ആറിന്‌ 21 കി.മീ. ദൈർഘ്യമുള്ള ഹാഫ് മാരത്തണും നടക്കും. കൂടാതെ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി ഏഴ്‌ കി.മീ. റൺ ഫോൺ ഫൺ മാരത്തണുമുണ്ടാകും. 
മൂന്നാർ കെസ്ട്രൽ അഡ്വഞ്ചേഴ്സിന്റെ നേതൃത്വത്തിലാണ് പരിപാടി. ‘അന്തരീക്ഷ മലിനീകരണം കുറയ്ക്കുക’ എന്നതാണ് ഇത്തവണ മാരത്തണിന്റെ സന്ദേശം. 
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള ടൂറിസം അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഡ്വ. എ രാജ എംഎൽഎ, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി, ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യൻ, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top